Wednesday, November 6, 2019

ആനന്ദിന്റെ പ്രണയലേഖനം

ആനന്ദിന്റെ പ്രണയലേഖനം

  
ആത്മാവിനോട് അടുത്തു നിൽക്കുന്ന ബന്ധങ്ങളെ ആത്മ ബന്ധങ്ങളെന്നു പറയും. സൗഹൃദമായാലും പ്രണയമായാലും ആത്മാവിനോട് ചേരുകയെങ്കിൽ അത് അതിശ്രേഷ്ഠമാണ്. നമ്മളോരോരുത്തരും ആഗ്രഹിക്കുന്നതും അത്തരമൊരു ദൃഢ ബന്ധം തന്നെയാണ്.

പ്രിയപ്പെട്ടവളെ,

നിന്നെ ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. രാപ്പകലുകൾ ആവോളം കടന്നു പോയി. എനിക്ക് ഏറ്റവും പ്രിയപ്പെട്ട നിന്നെ മാത്രം എന്റെ അരികിൽ കണ്ടിരുന്നില്ല. എന്തുകൊണ്ടെന്നാൽ എനിക്ക് നിന്നെ അറിയില്ലായിരുന്നു, നിനക്കെന്നെയും. അരുണ പുഷ്പങ്ങൾ വാരി വിതറുന്ന ഈ സന്ധ്യകളിൽ പച്ചവിരിച്ച വയൽ വരമ്പുകൾക്ക് അരികെ നിന്നെയും കാത്ത് ഞാൻ ഒരുപാട് ഇരുന്നിട്ടുണ്ട്. ആ രൂപം കൊത്തിയിടാൻ ഞാൻ പെരുന്തച്ചനോളം വിദഗ്ദനായി. മനസുകൊണ്ട് സൃഷ്ടിച്ചെടുത്ത ഏറ്റവും മഹനീയമായ സൃഷ്ടിയായി നീ പരിണമിച്ചുവെങ്കിലും ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു. എനിക്ക് മാത്രമല്ല മറ്റു പലർക്കും നിന്നെ ഈ രൂപത്തിൽ കൊത്തിയെടുക്കാൻ സാധിച്ചിരിക്കുമെന്ന്. ഞാൻ നിരാശനായിരുന്നു, ഇനിയും എന്റെ സങ്കൽപ്പങ്ങളെ കോർത്തിണക്കാൻ പറ്റിയ ചരടും അതിലെ മുത്തുകളായി നീയും വന്നില്ലല്ലോ എന്നോർത്ത്.
  
ഈ സാഹചര്യത്തിലെ നമ്മുടെ ചേർച്ച തികച്ചും അസ്വാഭാവികമാവാം. അതിലെനിക്ക് വിശ്വാസമില്ല. പക്ഷെ ഇതൊരു തുടക്കമാണ്. പരീക്ഷണത്തിന്റെ തുടക്കം. ചെയ്യുന്ന പരീക്ഷണങ്ങൾ എല്ലാം വിജയിക്കണമെന്നില്ലല്ലോ. പക്ഷെ പരീക്ഷണങ്ങൾ പ്രഹസനമോ മറ്റുള്ളവരിൽ അനഭിമതനാകുന്നതോ ആവരുതെന്നല്ലേ ഉള്ളൂ. എങ്കിലും ഒരു നാൾ നമ്മൾ യഥാർത്ഥത്തിൽ ‘കണ്ടു മുട്ടും’. അന്ന് എന്റെ പ്രണയം ഞാനും നിന്റെ പ്രണയം നീയും പരസ്പരം പങ്കുവെക്കും. അന്നത്തെ ആ സന്ധ്യയിലെ ആദ്യ നിമിഷത്തിൽ, ഞാൻ ആഗ്രഹിക്കുന്നത് എന്റെ മന്ദസ്മിതങ്ങൾക്ക് മറുപടിയായി നീ മന്ദഹസിക്കുന്നത് കാണാൻ ആണ്.

മുമ്പ് കേവലം സഹജീവിയായി ഒന്നിച്ചു യാത്ര ചെയ്തെങ്കിലും അതിനിടയിൽ വളർന്ന ആത്മ ബന്ധങ്ങളും പരപ്സരം കൈമാറിയ ചെറു നോട്ടങ്ങളും നമ്മുടെ ഉള്ളിലെ പ്രണയ ഗ്രാഹികൾ സൂക്ഷിച്ചു വെച്ചു. തിരിച്ചറിവിന്റെ കാലം വന്നുചേരുന്ന നാളിൽ നമ്മൾ സംശയത്തിൽ നിഴലിച്ചിരിക്കും. എനിക്കിത് പറയാമോ, ലഭിച്ചേക്കാവുന്ന സുവർണ്ണ നിമിഷങ്ങൾക്ക് വേണ്ടി ഇപ്പോഴത്തെ വിശിഷ്ട നിമിഷങ്ങൾ ഇല്ലാതാക്കേണ്ടതുണ്ടോ? അതേ ഭയം, നിന്റെ സാമീപ്യം നഷ്ടപ്പെട്ടേക്കാമെന്ന നഗ്നമായ ഭയം. നിനക്കും ഈ ഭയം ഉണ്ടായിരിക്കും. ഇതൊരു ദൗർബല്യമാണ് ഏതൊരു ശക്തനായ വ്യക്തിക്കും ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന സ്നേഹത്തിന്റെ സ്പർശമുള്ള ഭയം. നിന്റെ മുന്നിലേക്ക് എന്റെ കണ്ണുകൾ ഓടിക്കുമ്പോൾ എനിക്കും അതേ ഭയം തളം കെട്ടിനിൽക്കുന്നു. ഈ കാലയളവ് കൊണ്ട് നമ്മൾ പരസ്പരം മനസിലാക്കിയെങ്കിലും അതൊന്നും പൂർണമല്ലെന്ന് നമുക്കറിയാം. ഇതൊരു അപൂർണ്ണ പ്രക്രിയയാണ്, അത് പൂർണമാക്കാനായി കാലങ്ങളോളം ഓടി ഒടുവിൽ ഒരു പിടി ചാരമാവും വരെ ഈ പ്രക്രിയ തുടരും.

ഈ യാത്രയിലേക്ക് നിന്നെ ഞാൻ ക്ഷണിക്കുന്നു. വരൂ എനിക്ക് നിന്നെയും നിനക്ക് എന്നെയും ആവശ്യമുണ്ട്. ഈ ബന്ധത്തിന് അഭൂതപൂർവമായ നിമിഷങ്ങൾ സൃഷ്ടിക്കാൻ കഴിയും.

നിന്നെയെനിക്ക് വർണിക്കാൻ അറിയില്ല, അതിന്റെ ആവശ്യവുമില്ല. കാരണം ഞാൻ നിന്നെ വർണിക്കുന്നത്  വായിച്ച്, അതിലൂടെ എന്നെ നിനക്ക് അഭിമതനാക്കി ആ ഹൃദയം കൈ മാറേണ്ടതില്ലേ. സ്വന്തം സൗന്ദര്യത്തെ മറ്റൊരാൾ വർണിക്കുന്നത് കേൾക്കാൻ ആർക്കും താത്പര്യമുണ്ടാകും, എന്നാൽ ഇത് വർണിക്കാനുള്ള അവസരമല്ല, മറിച്ച് യാഥാർഥ്യങ്ങളെ മനസിലാക്കി തുടങ്ങേണ്ട അവസരമാണ്. ഇങ്ങെനെ ലഭിച്ചേക്കാവുന്ന പുഷ്പിത വാക്കുകളിൽ അല്പം വാസനാ വസ്തുക്കളും ചേർത്ത് അതിന്റെ അന്തഃസത്ത തന്നെ ഇല്ലാതാക്കി നിന്റെയോ എന്റേയോ മുന്നിൽ എത്തുമ്പോൾ, അതൊക്കെയും അസ്വാഭാവികമായ ജല്പനങ്ങളെന്നു കരുതി അവയെ തള്ളിക്കളയാൻ നമുക്ക് കഴിയേണ്ടതുണ്ട്. അല്ലെങ്കിൽ അതിൽ മനോരാജ്യം കെട്ടി ഒടുവിൽ ചില്ലുകൊട്ടാരത്തിലേക്ക് കല്ലേറ് കൊണ്ടപോലെ വീണുടയാനാണ് സാധ്യത. പ്രണയിക്കുന്ന കാലത്ത് പ്രണയിതാവിന്റെ നല്ല സ്വഭാവങ്ങൾ ആവോളം വർണിച്ചും മറ്റു സ്വഭാവങ്ങളെ തിരസ്കരിച്ചും കഴിയുമ്പോൾ അവർക്കിടയിൽ വലിയൊരു ഗർത്തം രൂപപ്പെടുന്നു, അജ്ഞതയുടെ ഗർത്തം, അന്തർമുഖമായ ചില വസ്തുതകൾ. കാലങ്ങൾ നീങ്ങുന്നതിനനുസരിച്ച് അതിന്റെ ആഴം കൂടി അവർ അതിൽ വീണു പിടയുന്നു. അങ്ങനെയൊരു സാഹചര്യം ഞാൻ ആഗ്രഹിക്കുന്നില്ല. നമുക്ക് പരസ്പരം അറിയണം, നേരിട്ട് തന്നെ. സംശുദ്ധമായ വാക് കൈമാറ്റങ്ങളിലൂടെ കൈവിരലുകൾക്കിടയിൽ ദൂരമില്ലാതെ, കണ്ണുകൾ ഇമവെട്ടാതെ ആലിംഗനം ചെയ്ത് അലിഞ്ഞു ചേരണം.
പ്രിയപ്പെട്ടവളെ ഞാൻ വീണ്ടും പറയട്ടെ, നമ്മൾ ഒന്ന് ചേരേണ്ടതുണ്ട്. പരസ്പരപൂരിതമായ ഒരു ജീവിതം നമുക്ക് മുന്നിൽ സുനിശ്ചിതമാണ്.

32 comments:

  1. ഹുയ്യട.കലക്കി.എന്തോ മണക്കുന്നുണ്ട്‌.കണ്ടുപിടിയ്ക്കും.

    ReplyDelete
    Replies
    1. കണ്ടുപിടിച്ചാൽ എന്നോടും പറയണം...

      Delete
    2. @സുധി. നീ കണ്ടുപിടിച്ചില്ലെങ്കിൽ പിന്നാര്?

      Delete
  2. സുഹൃത്തേ..
    ഉള്ളതായാലും ഇല്ലാത്തതായാലും
    ഉള്ളിലൊരുപാടുള്ള എഴുത്ത് ഇഷ്ടമായി.ഇനിയും വരാം

    ReplyDelete
    Replies
    1. തികച്ചും സാങ്കല്പികമായ ഒന്ന്.. ഒരു സുഹൃത്തിന് വേണ്ടി ഫെബ്രുവരി14നു എഴുതിക്കൊടുത്തതാണ്..

      Delete
  3. "പ്രണയിക്കുന്ന കാലത്ത് പ്രണയിതാവിന്റെ നല്ല സ്വഭാവങ്ങൾ ആവോളം വർണിച്ചു മറ്റു സ്വഭാവങ്ങളെ തിരസ്കരിച്ചു കഴിയുമ്പോൾ അവർക്കിടയിൽ വലിയൊരു ഗർത്തം രൂപപ്പെടുന്നു, അജ്ഞതയുടെ ഗർത്തം"
    nice observation

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി... ഇനിയും വരൂ ഇത് വഴി...

      Delete
  4. ഇത്രയും ലളിതമായ പ്രണയലേഖനം എന്റെ ചാൾസ് ശോഭരാജ് പോലും എഴുതിയിട്ടില്ല. :-D

    ഇതിപ്പോ പെൺകുട്ടിക്ക് മിനിമം ഒരു എം. എ. മലയാളം വേണമല്ലോ ഇതിനൊരു മറുപടി തരാൻ... ;-)

    ReplyDelete
    Replies
    1. ആരും ഇതിനു മറുപടി തരില്ലെന്നു ഉറപ്പുള്ളതുകൊണ്ട് ധൈര്യമായി എഴുതി..😂😂

      Delete
  5. മഹേഷിന്റെ അതേ അഭിപ്രായം ആണ് എനിക്കും .
    തത്വ ജ്ഞാനി ആണെന്ന് തോന്നുന്നല്ലോ ... 😃

    ReplyDelete
    Replies
    1. ചെറിയ തോന്നലുകൾ ആണത്... അതും ഏറ്റവും പൂര്ണതയാർന്ന അമാനുഷികമായ സ്ഥിതി വിശേഷം.. സംഭവിക്കുകയില്ലെന്ന ഉറപ്പ്... അതിലുണ്ട്..

      Delete
  6. പ്രണയത്തിന്റെ തേനുറുമ്പ് അരിക്കുന്ന പോസ്റ്റ്... കൊള്ളാം.. അല്ല ആളെ കണ്ടു പിടിച്ചിട്ടില്ല ല്ലേ.. വേഗമാവട്ടെ

    ReplyDelete
    Replies
    1. ഏയ്‌.. ആളെ കണ്ടു കിട്ടിയില്ല.. എന്നെ കണ്ടുപിടിച്ചുമില്ല...
      സാഹചര്യം ഉണ്ടാവും...

      Delete
  7. NALLA RESAM UND PRENAYALEKANAM...

    ReplyDelete
  8. മധുരിക്കുന്ന ലേഖനം... കടലുപോലാഴമുള്ള ഹൃദയത്തിനുടമയായൊരുവൾ ആനന്ദന്റെ പ്രണയത്തിനു കൂട്ടിരിക്കാനെത്തട്ടെ എന്നാശംസിക്കുന്നു..

    ReplyDelete
    Replies
    1. ആ ആഴമെനിക്ക് താങ്ങാവുന്നതാണോ എന്നാണ് സംശയം...😁

      Delete
  9. എവിടെയോ എന്തോ ഒരു ഹൃദയം പൂത്ത് തളിർത്ത മണം വരുന്നു.... ഉം ഉം....

    ഇഷ്ടം

    ReplyDelete
    Replies
    1. പൂക്കുന്നില്ല പൂക്കുന്നില്ല....

      Delete
  10. "നമ്മൾ ഒന്ന് ചേരേണ്ടതുണ്ട്. പരസ്പരപൂരിതമായ ഒരു ജീവിതം നമുക്ക് മുന്നിൽ സുനിശ്ചിതമാണ്. "ഈ
    വിശ്വാസം കൊള്ളാം!
    ഈശ്വരോ രക്ഷതു!
    പ്രണയലേഖനമായതിനാൽ തിരക്കുകൂടിയതിനാൽ ആയിരിക്കും ഖണ്ഡിക തിരിക്കാൻ വിട്ടുപോയതല്ലേ! :-)
    Best Regards
    Philip Ariel

    ReplyDelete
    Replies
    1. അതേ... ഇവിടെ ഖണ്ഡികൾക്ക് എന്ത് പ്രാധാന്യം... വാക്കുകൾ പൂത്തുലയണ്ടേ..😃 വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദി..

      Delete
  11. ഇങ്ങനൊന്നുംഒരു പെണ്ണിനോടും പറയരുത്. ഒക്കെ ഇവിടെ എഴുതി തീർത്തോണം. 😉

    ReplyDelete
    Replies
    1. അങ്ങനെയൊരാൾ ഇല്ലാത്തതിനാൽ എനക്ക് ധൈര്യമായി എഴുതാലോ... . ഇവിടെ തീർത്തു.. 😂

      Delete
  12. വെറുതെ സോപ്പിടരുതെന്ന് സിമ്പിളായി എങ്ങനെ പറയാം?

    "ഇങ്ങെനെ ലഭിച്ചേക്കാവുന്ന പുഷ്പിത വാക്കുകളിൽ അല്പം വാസനാ വസ്തുക്കളും ചേർത്ത് അതിന്റെ അന്തഃസത്ത തന്നെ ഇല്ലാതാക്കി നിന്റെയോ എന്റേയോ മുന്നിൽ എത്തുമ്പോൾ, അതൊക്കെയും അസ്വാഭാവികമായ ജല്പനങ്ങളെന്നു കരുതി അവയെ തള്ളിക്കളയാൻ നമുക്ക് കഴിയേണ്ടതുണ്ട്."

    Heavy!

    ReplyDelete
    Replies
    1. എനക്ക് സിംപിൾ സ്റ്റെപ്പ് മാത്രേ അറിയൂ...

      Delete
  13. ഒന്നിച്ച് ചേർന്നാലും  
    പരസ്പരപൂരിതമാകണമെങ്കിൽ
    ഇനിയും എത്രെയെത്ര കടമ്പകൾ  
    കടക്കണം എന്നതാരറിവൂ ...
     

    ReplyDelete
    Replies
    1. അത് ശരിയാണ്... ഒന്നും നമ്മുക്കറിയില്ലല്ലോ.. നമുക്ക് ഊഹിക്കാം... ഇങ്ങനെയൊക്കെ ആവും നടക്കുകയെന്നു... ആ ചിന്തകൾ നല്ലതുമാവട്ടെ..😊

      Delete
  14. വളരെ നല്ല ആത്മാംശമുള്ള വരികൾ നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. ആത്മാവിന്റെ സൃഷ്ടിയാവാം ഓരോ എഴുത്തും.

      Delete

നിങ്ങളുടെ അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
കമെന്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ Browser Cache Clear ചെയ്ത ശേഷം നോക്കുക..

തുടർന്നും സന്ദർശിക്കുക..

RECENT POST