Wednesday, November 6, 2019

ഒരു പൂച്ചെടിയുടെ നഷ്ട സ്വപ്നം

ഒരു പൂച്ചെടിയുടെ നഷ്ട സ്വപ്നം


എന്നുമീ ആത്മ സുഖം തേടും ലോകത്ത്
ധൃതിയിലപഹരിച്ചീടുമെൻ മനം
തടയുവാനാവാതെ വഴി വെട്ടി മാറാതെ
പിടിയിലകപ്പെട്ടതീയെൻ മനം
അലയുന്ന ശലഭങ്ങളൊരുപാട് വന്നു


വലം വച്ചു പോകുമീ സുരഭിലമാം നിത്യ സ്വപ്നങ്ങൾ
പറയുവാനാവാതെ വിസ്മരിച്ചീടിനാൽ
എന്റെ നല്ല കാലമിന്നകലത്തിലായി.
ഇന്ന്, അരികിൽ പറന്നിടും ശലഭങ്ങളൊക്കെയും
തേൻ നുകരാതെ നോക്കാതെ അകന്നിട്ടുന്നു.
വിടരുവാനാവാതെയെൻ ആത്മ മുകുളങ്ങൾ
പൊഴിയുന്നു ശിഖരങ്ങളറിയാതെ.
അടരുമീ മുകുളങ്ങൾ നോക്കി ഞാൻ ചൊല്ലീ
എന്റെ ആത്മ ശിഖരങ്ങളിനി പൂക്കുകില്ല.

8 comments:

  1. ആത്മ ശിഖരങ്ങൾ പൂക്കും . കാത്തിരിക്കൂ ആനന്ദ് . ഭാവുകങ്ങൾ

    സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  2. ഈ ആത്മശിഖരത്തിൽ 'പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി, പൂക്കുന്നു തേൻമാവ് പൂക്കുന്നശോകം.... ' എന്ന് വൈകാതെ എഴുതാൻ കഴിയട്ടെ...

    ReplyDelete
  3. ഹഹ.. മാനസികമായ വിരസത അനുഭവപ്പെട്ട കാലത്ത് എഴുതി ചേർത്തതാണ്... ആത്മ ശിഖരങ്ങൾ പൂത്തു തുടങ്ങി...

    ReplyDelete
  4. ശാഖി മാത്രമല്ല നിന്റെ മരമാകെ,പൂമ്പാറ്റകൾ ചേക്കേറും...
    നീയൊരു പൂമരമാകുമെടാ
    നിന്റെ പൂക്കാലം നിന്നിലേക്കത്തട്ടെ..

    ReplyDelete
    Replies
    1. പൂക്കാലം വന്നു പൂക്കാലം... പൂവുണ്ടെ നിറയെ തേനുണ്ടെ...

      Delete
  5. തടയുവാനാവാതെ വഴി വെട്ടി മാറാതെ
    പിടിയിലകപ്പെട്ടതീയെൻ മനം
    അലയുന്ന ശലഭങ്ങളൊരുപാട് വന്നു
    വലം വച്ചു പോകുമീ സുരഭിലമാം നിത്യ സ്വപ്നങ്ങൾ

    ReplyDelete
    Replies
    1. ഇതു തന്നെ ജീവിതം,ഇതു തന്നെ ജീവിതം..

      Delete

നിങ്ങളുടെ അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
കമെന്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ Browser Cache Clear ചെയ്ത ശേഷം നോക്കുക..

തുടർന്നും സന്ദർശിക്കുക..

RECENT POST