Saturday, September 28, 2019

ഒരു കൊലപാതകം

       ഞാനാരാണെന്ന് നിങ്ങൾക്കറിയാമോ? വെറുതെ ഒരു കൊലപാതകം ചെയ്യാൻ ആഗ്രഹിക്കുന്ന ആദ്യ വ്യക്തി. കുറച്ചു കാലമായി വെറുതെ ഇരിക്കുമ്പോഴൊക്കെ ആരെയെങ്കിലും കൊല്ലണം എന്നു തോന്നിപ്പോവുകയാണ്. കൂടുതൽ നേരവും വെറുതെ ഇരിക്കുന്ന കൊണ്ട് അത് മാത്രമാണ് ഇപ്പൊൾ മനസിൽ നിറഞ്ഞു നിൽക്കുന്നത്.
പക്ഷെ എന്തു ചെയ്യണമെന്നറിയില്ല. വെറും പകൽക്കിനാവുപോലെ മാത്രമായി ഒതുങ്ങിപ്പോവുന്നു. ഉറങ്ങാൻ കിടന്നാലും അവസ്‌ഥ മറ്റൊന്നല്ല. ഇതേ തുടർന്ന് ചില കൊലപാതക സ്വപ്നങ്ങളും കണ്ടു തുടങ്ങി. പല അത്യാധുനിക രീതികളും സ്വപ്നത്തിലുണ്ടായിരുന്നുവെങ്കിലും ഉറക്കമുണരുമ്പോഴേക്കും എല്ലാം വെള്ളത്തിൽ വരച്ച വരകൾ പോലെയാകും. എത്രയൊക്കെ ശ്രമിച്ചിട്ടും അതൊന്നും വീണ്ടെടുക്കാൻ സാധിച്ചതുമില്ല.

           കുറെ ദിവസങ്ങൾ ഇങ്ങനെയൊക്കെ തുടർന്നു. അങ്ങനെ ഞാനൊരു പോംവഴി കണ്ടെത്തി.നമ്മുടെ അതിയായ ആഗ്രഹങ്ങളും ചിന്തകളുമാണ് നമ്മുടെ സ്വപ്നങ്ങളായി മാറുന്നത്. ഒട്ടും ബന്ധമില്ലാത്ത സ്വപ്നങ്ങൾക്ക് ഉത്തരവാദി ഉപബോധ മനസ് മാത്രമാണ്. അതിനെ ബോധമനസിലേക്ക് എത്തിക്കുക അല്പം പ്രയാസകരവുമാണ്. എങ്കിലും ഉപബോധ ലോകവും ഭൗതിക ലോകവും തമ്മിലുള്ള പൊരുത്തങ്ങളിലൂടെ നമുക്ക് സഞ്ചരിക്കാനാകും. ഈ ബന്ധം ഊട്ടിയുറപ്പിക്കാൻ കൊലപാതക ചിന്തകളുടെ കൂടെ എഴുത്തിനെക്കുറിച്ചുള്ള ചിന്തകളും സജീവമാക്കി. അനുഭവങ്ങളാണല്ലോ കഥകളും കവിതകളും സൃഷ്ടിക്കുന്നത്. അങ്ങനെയെങ്കിൽ എന്റെ സ്വപ്നാനുഭവം ഉപബോധ മനസിന്‌ ഭൗതികമായി എഴുതാൻ സാധിച്ചേക്കും. പണ്ട് മൂത്രമൊഴിക്കാൻ കക്കൂസിൽ ഇരിക്കുന്നത് സ്വപനം കണ്ട് കിടക്ക വിരിയും ഉടുത്ത കുപ്പായവും നനച്ചിരുന്ന ബാല്യ കാലങ്ങൾ ഇത്തരത്തിലൊരു സൂചന നല്കുന്നുണ്ടല്ലോ. സാധ്യതകളുടെയും സ്വപ്നാനുഭവങ്ങളുടെയും ബലത്തിൽ ഒരു പേനയും എഴുതാനുള്ള കടലാസും തലയിണക്കരികിൽ വച്ച് കിടന്നുറങ്ങി. ദിവസങ്ങളോളമുള്ള തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഞാൻ ഈ സജ്ജീകരങ്ങൾ ഒരുക്കിയത്. ഇനി സ്വപനം കണ്ടിട്ട് കാണാം.

               ഞാൻ സ്വപ്നം കണ്ടു. ഉണർന്നപ്പോൾ എനിക്കൊന്നും ഓർമയില്ല. കൊല്ലുന്ന സ്വപ്നം കാണുന്നതിനെപ്പറ്റിയും അതെഴുതാൻ കടലാസ് വെച്ചതും ഓർമയില്ല. എഴുന്നേറ്റ് കിടക്ക മടക്കി വെച്ചു ഞാൻ താഴേക്ക് ഇറങ്ങി. അന്നേ ദിവസം ഒരു സാധാരണ ദിവസം മാത്രമായി കടന്നു പോയി. രാത്രി കിടക്കാൻ വേണ്ടി കിടക്ക മറിച്ചിട്ടപ്പോഴാണ് തലയിണക്കരികിൽ കടലാസ് കിടക്കുന്നത് കണ്ടത്. അതെടുത്തു വായിച്ച ഞാൻ ഞെട്ടി. മുകളിലെ ഖണ്ഡിക ഞാൻ സ്വപ്നത്തിൽ എഴുതിയതാണ്! ബാക്കി സ്വബോധത്തോടെയും. പക്ഷെ ഇത് വായിച്ചതോടെ ശൂന്യമായിരുന്നു എന്റെ മനസ് വീണ്ടും കൊലപാത ചിന്തകളിലേക്ക് മടങ്ങിപ്പോയി. അങ്ങനെ ഉറക്കത്തിൽ കാണുന്ന മാസ്മരിക കൊലപാതക രീതികൾ കടലാസിലാക്കാൻ കഴിയാതെ വന്നതോടെ സിനിമകളെ ആശ്രയിക്കാമെന്നു കരുതി. അതാവുമ്പോൾ എളുപ്പത്തിൽ മനസിലാക്കാനും കഴിയും. അതിനു വേണ്ടി കുറെയേറെ സൈക്കോ ക്രൈം ത്രില്ലറുകൾ കണ്ടു. അവയിൽ നിന്നുള്ള സമാന രീതികളെ ശ്രദ്ധയോടെ കൂട്ടിച്ചേർത്ത് നൂതനമായ മറ്റൊരു രീതി ഞാൻ കണ്ടെത്തി. പക്ഷെ അതൊക്കെ കഴിഞ്ഞപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, കൊല്ലാനുള്ള ആളെ ഞാൻ കണ്ടെത്തിയിരുന്നില്ല. നിജപ്പെടുത്തിയ രീതികളൊക്കെയും ആരെയെങ്കിലും ഉന്നം വെച്ചുള്ളതാകണം, അപ്പോൾ പിന്നെ ഞാനുണ്ടാക്കിയത് ആരെയുദ്ദേശിച്ചാണ്? എന്റെ മനസിൽ ഉയർന്ന സാഹചര്യങ്ങളെ ഉദ്ധരിച്ചാണ് രീതി ചിട്ടപ്പെടുത്തിയത്, പക്ഷെ അത് ആർക്ക് ഉതകുന്നതാണെന്നു തിരിച്ചറിയാനായില്ല. അപ്പോഴാണ് യേശു ക്രിസ്തുവിന്റെ വാചകം എന്റെ ശ്രദ്ധയിൽപെട്ടത് ,” നിങ്ങളിൽ പാപികളല്ലാത്തവർ ഇവളെ കല്ലെറിയട്ടെ”. അതേ ഞാൻ പാപികളെ അന്വേഷിച്ചു, അവരെ കൊല്ലുന്നത് പാപമല്ല. എന്നിട്ടും അങ്ങനെയൊരാളെ കണ്ടെത്താൻ ഞാൻ പരാജയപ്പെട്ടു. എന്റെയുള്ളിലെ ആഗ്രഹം മൂർച്ഛിച്ച് മൂർച്ഛിച്ച് ഭ്രാന്തമായ അവസ്ഥയിൽ എത്തിച്ചേർന്നു. ഉറക്കം നഷ്ടപ്പെട്ട രാത്രികൾ കടന്നു പോയി. പക്ഷെ ചിന്തകൾ രൂക്ഷ ഗന്ധത്തോടെ പുറത്തേക്ക് വമിക്കാൻ തുടങ്ങി. അങ്ങനെയൊരു ദിവസം ഞാൻ ഉറങ്ങാൻ കിടന്നു. നിമിഷങ്ങൾക്കുള്ളിൽ ഉറക്കത്തിലേക്ക് നടന്നു കയറി. സ്വപനത്തിൽ ഞാനൊരാളെ കൊന്നു. രാത്രിയായതിനാൽ മുഖം വ്യക്തമല്ല .ഫ്ലാഷ് അടിച്ചു നോക്കിയപ്പോൾ ഒരു നടുക്കം, അത് ഞാൻ തന്നെയല്ലേ? ഞെട്ടിയുണരാൻ കിണഞ്ഞു ശ്രമിച്ചിട്ടും കണ്ണുകൾ തുറക്കപ്പെടുന്നില്ല. കൈ വിരലുകളിൽ നേരിയ ചലനമുണ്ട്. ഞാൻ എന്നെ കൊന്നത് എഴുതി ചേർത്തു. എന്റെ സാഹചര്യങ്ങളെയായിരുന്നു ഞാൻ അവലംബിച്ചത് , അതിനാൽ കൊല്ലപ്പെട്ടത് ഞാൻ തന്നെയും. എഴുതാൻ ബാക്കി വെച്ച ജീവൻ കൂടി എന്നിൽ നിന്ന് മറയുന്നു. അതെ, ഞാൻ എന്നെ കൊന്നു. ആഗ്രഹം സഫലമായിത്തീർന്നു .

....................…...................................................

                  പി.എസ്.സി ക്ക് പഠിക്കുന്ന കാലം, അടുത്തൊന്നും നല്ല പരീക്ഷകളില്ല, എഴുതിയത്തിന്റെ റിസൾട്ടും വന്നില്ല വീട്ടിൽ നിന്നാണെങ്കിൽ സമ്മർദവും. അങ്ങനെയിരിക്കെ ഞാൻ ഇങ്ങനെ എഴുതി വെച്ചു. എന്നിട്ട് ആ വിരസതയെയും പ്രതീക്ഷയില്ലായ്മയും കൊന്ന് ഞാൻ പഠിച്ചു. ഇന്ന് അതേ പി.എസ്.സി യിൽ ജോലി ചെയ്യുന്നു.

ഈ വഴി വന്നതിന് നന്ദി.ഇനിയും വരിക അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

42 comments:

  1. Replies
    1. അതു ഞാൻ ഉദ്ദേശിച്ചിരുന്നില്ല, അങ്ങനെ ആയിപ്പോയതാണ്😂😂.. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി...

      Delete
  2. Replies
    1. നന്ദി.. കഴിവതും നിങ്ങൾ എന്തു പറയുന്നു എന്നുള്ളത് കൂടി വ്യക്തമാക്കി തരണം.. അതാണ് എനിക്കുള്ള പ്രചോദനം

      Delete
  3. This comment has been removed by the author.

    ReplyDelete
    Replies
    1. ഒരുപാട് നന്ദി.. ഈ വഴി വന്നതിലും വായിച്ചതിലും..

      Delete
  4. Aliya ithrak comedyoke varuo😂

    ReplyDelete
    Replies
    1. ചെറുതായിട്ട്...അങ്ങനെ ആയിപ്പോയതാണ്.. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി..

      Delete
  5. മുകളിലെ ഖണ്ഡിക ഞാൻ സ്വപ്നത്തിൽ എഴുതിയതാണ്!
    Ithaan highlight ❤

    ReplyDelete
    Replies
    1. ഒരുപാട് നന്ദി..വായിച്ചതിനും അഭിപ്രായം പറഞ്ഞിതിനും ഒരുപാട് നന്ദി.. വീണ്ടും വരിക..

      Delete
  6. Replies
    1. Thank you for reading and commenting your valuable words ..Please stay with me..

      Delete
  7. Nannayitind.. Touching one .Keep writing.

    ReplyDelete
    Replies
    1. നന്ദി.. തീർച്ചയായും തുടരും.. ഇനിയും വരിക..

      Delete
  8. ഞാൻ ഇപ്പൊ ഈ അവസ്ഥയിലൂെടെ കടന്നുപോയ്കൊണ്ടിരിക്കുകയാ

    ReplyDelete
    Replies
    1. എന്നാൽ അവിടെ നിന്നൊരു തിരിച്ചു വരവും ഉണ്ടാകും..തീർച്ച.. അത് നടക്കട്ടെ... വായിച്ചതിന് നന്ദി..

      Delete
  9. വിരസതയെ കൊന്നിടത്ത് ജനിച്ചതൊരു അസ്സൽ പ്രതിഭയാണ്... എഴുത്തങ്ങട് തെളിഞ്ഞു... ബുക്ക് ആക്കാനൊരുങ്ങിക്കോ...

    ReplyDelete
    Replies
    1. ഒരുപാട് നന്ദി... വായിച്ചതിനും... അഭിപ്രായം രേഖപ്പെടുത്തിയതിനും.. വീണ്ടും വരിക... ബുക്ക് ഒക്കെ എഴുതി തെളിഞ്ഞിട്ട് ആവാം...പ്രോൽസാഹനത്തിനു വീണ്ടും നന്ദി

      Delete
  10. എഴുതിയത് ബഹുകേമം ആയിട്ടുണ്ട്.. കൊല്ലാനും മരിക്കാനും തോന്നുമ്പോൾ ഓരോ സ്വപ്നങ്ങളിൽ കൂടെ അതങ്ങു കഴിഞ്ഞു പോയെങ്കിൽ എന്ത് ആശ്വാസം ആയിരുന്നു ലേ.... നിന്റെ കൂടുതൽ എഴുത്തുകൾ ഉറ്റു നോക്കുന്ന കൂട്ടുകാരി 😊

    ReplyDelete
    Replies
    1. ഒരുപാട് നന്ദി.. കഷ്ടപ്പാടുകൾ പലതും സ്വപ്നങ്ങളിൽ മാത്രമായി തീർന്നുപോകണേ എന്നു നമുക്ക് ആഗ്രഹിക്കാം.. നല്ലതാണ്..പക്ഷെ അങ്ങനെ ആയാൽ നല്ലത്...
      വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.. വീണ്ടും വരിക... കുഞ്ഞിയുടെ കൂടുതൽ എഴുത്തുകൾ പ്രതീക്ഷിക്കുന്നു..

      Delete
  11. There is a murderer hidden in every human who wants to kill something from within.. But the brilliance is in finding the right victim.. You just found the right thing at the right time and murdered it... ���� Great thought and superb writing, Anand..!!!

    ReplyDelete
    Replies
    1. Thanks for the conclusive opinion about the story... Keep visiting the blog... Thank you..

      Delete
  12. സ്വയം മരിച്ചു കൊണ്ടിരുന്നപ്പൊളും വിജയം തേടിയുള്ള ആ മനസ്സിന്റെ വെഗ്രത്യയെ നമിക്കുന്നു... മരണം കൈവരിക്കുവാൻ കഴിഞ്ഞില്ലെങ്കിലും നല്ലൊരു വിജയം കൈവരിച്ചതിൽ വളരെ സന്തോഷം തോന്നുന്നു എന്തെന്നാൽ ഞാൻ ഉൾപ്പടെ പലരു നടന്നകന്നു പോയ വഴികളയിരുന്ന് ഈ കുറിപ്പ്.. ✌🏿

    ReplyDelete
    Replies
    1. എല്ലാർക്കും സംഭവിച്ചേക്കാവുന്ന ഒരു സാധാരണ സംഭവം.. പക്ഷെ അല്പം അസാധാരണമായി തോന്നാവുന്നതും...
      വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി ..വീണ്ടും വരിക.

      Delete
  13. വളരെ നന്നായിരിക്കുന്നു.എപ്പോഴും ഇമ്മാതിരി ചിന്തകളിലൂടെ കടന്നു പോകുന്നവരുണ്ടാകുമോ.?

    ReplyDelete
    Replies
    1. മനുഷ്യന് ഒരു പ്രത്യേകതയുണ്ട്, ചിന്തിക്കാനുള്ള കഴിവ്. ഒപ്പം ഒരുപാട് വികാരങ്ങളും.. ഇവയൊക്കെ ചേർന്നുള്ള സമ്മിശ്രമായ സംഭവങ്ങൾ നമ്മുടെ ആഗ്രഹപ്രകാരമോ അവിശ്വസനീയമായോ നടക്കുന്നത് പലപ്പോഴും സ്വപ്നങ്ങളിലാണ്.. ഏതൊരാളും ഇത്തരത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാവാം എന്നു കരുതുന്നു. വീണ്ടും വരിക..സുധിയേട്ടന്റെ പിന്തുണ ആവശ്യമാണ്..

      Delete
  14. മുന്നറിയിപ്പ് കണ്ട ഫീൽ ആയല്ലോ പടച്ചോനേ.........
    എന്നെപോലെയുള്ള സാധാരണക്കാർക്ക് വേണ്ടി കുറച്ചു സാധാരണ സ്വപ്നങ്ങൾ കൂടെ കാണാൻ വേണ്ട ശ്രമങ്ങൾ താങ്കളുടെ ഭാഗത്തു നിന്നും ഉണ്ടാവണം.......
    ചിലപ്പോ ചില സാധാരണ കഥകൾ പിറന്നാലോ...

    ReplyDelete
    Replies
    1. അപ്പൊ താങ്കൾ മുൻപ് ഇവിടെ വന്നിട്ടില്ല അല്ലെ അതാണ്. ഈ തമസ്യയിൽ ഒന്ന് ആറാടി നോക്കൂ.. നിങ്ങൾക്ക് വേണ്ടത് കിട്ടിയിരിക്കും...
      വായിച്ചതിൽ സന്തോഷം.. വീണ്ടും വരിക

      Delete
  15. ചിലപ്പോഴൊക്കെ സ്വയം ദേഷ്യം തോന്നാറുണ്ടെങ്കിലും ജീവിതത്തോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടാവണം സ്വയം കൊല്ലാൻ തോന്നിട്ടില്ല. എങ്കിലും ഇതിൽ പറഞ്ഞ പോലെ ഉറക്കത്തിൽ ഇടക്ക് മരിച്ചു പോയോ എന്ന് തോന്നാറുണ്ട്, കയ്യും കാലും അനക്കാൻ കുറേ ശ്രമിച്ച് പരാജയപ്പെട്ട് ഒടുവിൽ തിരിച്ചു കിട്ടിയ ജീവന് നന്ദി പറയും. മാർക്കേസിന്റെ കോളറക്കാലത്തെ പ്രണയത്തിൽ ജുവനൈൽ അർബിനോ പറഞ്ഞതോർക്കുന്നു
    " ഈ ലോകവുമായി എന്നെ ബന്ധിപ്പിക്കുന്നത് ചില മൃദുലതന്ത്രികളാണ്. ഉറക്കത്തിൽ ഞാനൊന്ന് തിരിഞ്ഞു കിടന്നാൽ അത് പൊട്ടിപ്പോയേക്കാം. അത് പൊട്ടാതെ നോക്കുന്നത് മരണത്തിന്റെ അന്ധകാരത്തിൽ ദൈവത്തെ കണ്ടില്ലെങ്കിലോ എന്ന് ഭയന്നാണ് "

    ReplyDelete
    Replies
    1. സ്വപ്നങ്ങൾ എല്ലാവർക്കും ഒരു മായതന്ത്രികൾ ആണ്, അതിൽ തൊടുമ്പോൾ നമ്മൾ വിചാരിക്കുന്നതിനെക്കാൾ മായികമായോ അല്ലെങ്കിൽ അപതാളമായോ ആണ് അത് ശബ്ദിക്കുക... നമ്മൾ വിചാരിക്കുന്നതിനുമപ്പുറം.. പലപ്പോഴും ദൈവത്തെ നേരിട്ട് കണ്ടാൽ മാത്രം വിശ്വസിക്കുമെന്നു കരുതുന്നവർക്ക് അതേ ദൈവം നൽകുന്ന അനുഭവമാവാം ഈ സ്വപ്നങ്ങൾ...അങ്ങനെ നിരണയിക്കാനാകാത്ത എന്തൊക്കെയോ..

      വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും ഒരുപാട് നന്ദി.. വീണ്ടും വരിക..

      Delete
  16. Good writing, good writing skill, keep it up

    ReplyDelete
  17. Enthokke vichithrakaramaya swapnangal anu nam kanunnathu . Chilathokke orthirikkum ..
    Ezhuthu kollam tto....ashamsakal

    ReplyDelete
    Replies
    1. അതേ.. നമുക്ക് നിർണയിക്കാനാകാത്ത ജീവിതത്തിലെ ഏറ്റവും വിസ്മയകരമായ അനുഭൂതി.. .വായിച്ചതിനു നന്ദി.. വീണ്ടും വരിക..

      Delete
  18. സ്വപ്‌നങ്ങൾ കാണുന്നതൊരു ഭാഗ്യമാണ്... കണ്ട സ്വപ്നങ്ങളെ പിന്തുടരുന്നത് ഒരു തപസ്യയാണ്.. അത് യാഥാർഥ്യമാകുന്നത് ഒരു പുണ്യമാണ്.. നന്നായെഴുതി...

    ReplyDelete
    Replies
    1. എല്ലാരും സ്വപ്നങ്ങളുടെ പുറകെ ആണ്.. സ്വപ്നം അത് വ്യാഖ്യാനിക്കപ്പെടേണ്ടതാണ്...
      നന്ദി.. ഇനിയും വരിക..

      Delete
  19. Replies
    1. നന്ദി... ബിലാത്തി ചേട്ടൻ ഈ ബ്ലോഗ് ഒന്നു മേഞ്ഞിട്ടുണ്ടല്ലോ..

      Delete

നിങ്ങളുടെ അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
കമെന്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ Browser Cache Clear ചെയ്ത ശേഷം നോക്കുക..

തുടർന്നും സന്ദർശിക്കുക..

RECENT POST