അച്ചടക്കത്തോടെ മലയാളം വാക്കുകളെ കൂട്ടിയോജിപ്പിക്കാൻ കഴിയാതിരുന്നവരാണ് നമ്മളിൽ പലരും. ഞാനും ഒരുകാലത്ത് അങ്ങനെ തന്നെ ആയിരുന്നു. പക്ഷെ ചില സംഭവങ്ങൾ നമ്മളെ എഴുതാൻ പ്രേരിപ്പിക്കുന്നു, അങ്ങനെ സാഹചര്യങ്ങളുടെ സമ്മർദ്ദത്തിലൂടെ മഷിയുതിരുമ്പോൾ ചിലപ്പോൾ അവ നമ്മളെ തന്നെ അത്ഭുതപ്പെടുത്തും. അങ്ങനെ എനിക്കും സംഭവിച്ചു, സ്വന്തം മനസിലേക്കോ ജീവിതത്തിലേക്കോ ആഴത്തിലൊരു പരിശോധന നടത്തിയാൽ നമുക്ക് വൃത്തിയിൽ എഴുതാൻ സാധിക്കുമെന്ന് ഞാൻ മനസ്സിലാക്കി. അങ്ങനെ ചെറിയ ചെറിയ വരികൾ എഴുതിത്തുടങ്ങി.
അതിന് പ്രോത്സാഹനം നൽകിയവരെ വഴികാട്ടിയവരെ ഞാൻ സ്മരിക്കുന്നു.
ശ്രമിച്ചു നോക്കുക അത് ആർക്കും സാധ്യമാണ്.