Wednesday, January 8, 2020

ഭാഗം:- മിഥ്യാ ഭാവം





ദോസ്ത്,
              അതിപ്രസരണങ്ങളുടെ മായാവലയത്തിൽപ്പെട്ട് ചെറിയ തോതിൽ ജ്വലിച്ചു നിൽക്കുന്ന ചിലരൊക്കെ നമ്മുക്ക് ചുറ്റും ഉണ്ടാവും. അത്തരത്തിലുള്ളവരെ നമുക്ക് എളുപ്പത്തിൽ തിരിച്ചറിയാനും കഴിയും. എന്താണവരുടെ സാമാന്യമായ സ്വഭാവം?
ചുറ്റുമുള്ള അനുകൂല സാഹചര്യങ്ങളെ തനിക്കാവശ്യമായ തരത്തിൽ ഉപയോഗപ്പെടുത്തുകയും, അതിൽ നിന്നും സ്വന്തമായൊരു വ്യക്തിമുദ്ര കണക്കെ സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നതാണ് അവരിൽ പൊതുവയുള്ളത്. അത് അർദ്ധ യാഥാർത്ഥ്യമോ അല്ലെങ്കിൽ യാഥാർത്ഥ്യം കൊണ്ട് മറയ്ക്കപ്പെട്ട അപൂർണമായ ഒന്നോ ആകാം.  അവയുടെ പുറകിലുള്ളത് മറച്ചുവയ്ക്കപ്പെട്ട സത്യമാണ്. ഇല്ലാത്ത കഴിവിനെ ഉണ്ടെന്ന് ബോധിപ്പിക്കുക, മിഥ്യയായ ആ കഴിവ് കൊണ്ട് ചിലതെങ്കിലും ചെയ്‌തെന്ന് വരുത്തുക, ഇതൊക്കെ ഈ വിഭാഗത്തിന്റെ ജല്പനങ്ങളിൽ ചിലതാണ്.


ഇതിനോട് സമാനമായ മറ്റൊരു വിഭാഗം കൂടിയുണ്ട്. അല്പജ്ഞാനികളായ ജ്ഞാനത്തിലേക്ക് ദീർഘസഞ്ചാരം നടത്താൻ ആലസ്യമുള്ളവർ. അവരും ഇതേ മാർഗങ്ങൾ സ്വീകരിക്കുന്നു. തെറ്റില്ല, ഒരുപക്ഷേ അവരുടെ ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെങ്കിൽ, ലക്ഷ്യം നല്ലതാണെങ്കിൽ. എല്ലാഴ്പ്പോഴും അതങ്ങനെ വരണമെന്നില്ല. എങ്കിലും എല്ലാത്തിനും തീർപ്പു കൽപ്പിക്കുന്ന  കാലത്തിന് ഒരുപാട് മുന്നേ തന്നെ അതിന്റെ സത്യം ചുറ്റുമുള്ള ഓരോ കണികയും അറിഞ്ഞിരിക്കണം. എങ്കിലേ എല്ലാ ജീവിതങ്ങൾക്കും പൂർണതയോടെയുള്ള അവസാനം സാധ്യമാവുകയുള്ളൂ. 

ഓരോ കാലഘട്ടത്തിലും സഞ്ചരിക്കുന്ന പാതയുടെ വ്യത്യാസം കൊണ്ട് പ്രതീക്ഷകളെ അസ്ഥാനത്തെത്തിച്ച ഒരു ശീലമുണ്ട് എനിക്ക്. നൂറ് കണ്ണുകളിലൂടെ നോക്കുമ്പോൾ നൂറ് വ്യക്തികളായി തോന്നുന്ന സ്ഥിതി വിശേഷം.
സ്വഭാവത്തിലായാലും  ജീവിതചര്യയിലായാലും.
പണ്ടേ ഉറപ്പിച്ചു വെച്ച ലക്ഷ്യ വലയങ്ങളിലേക്ക് വില്ലു കുലക്കാൻ നേരത്ത് ഉന്നം പിഴക്കുന്ന ശീലം. പ്രതീക്ഷകളിലേക്ക് കൂരമ്പു കുത്തിയിറക്കുന്നു. ആദ്യം കാണുന്ന ലക്ഷ്യം പിന്നീട് സഞ്ചരിക്കുന്ന പാതയുടെ ഓരത്ത് പോലും ഉണ്ടാവില്ലെന്നതാണ് സത്യം. എങ്കിലും പോയിട്ടുള്ളതെല്ലാം മോശമല്ലാത്ത ജീവിത സഞ്ചാരങ്ങളെന്നു ചിലപ്പോഴൊക്കെ തോന്നാറുണ്ട്. വാക്കുകൾ കുറിച്ചിടാനുള്ള ഈ ശീലം തന്നത് നമ്മളുടെ സൗഹൃദത്തിന് ഹേതുവായത് ,എല്ലാം ഒരേ സംഭവമാണ്. അങ്ങനെ സംഭവിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷെ അതിന്റെ മുൻപടിയായി സംഭവിച്ച  കാര്യങ്ങളെയെല്ലാം എനിക്ക് അംഗീകരിക്കാനോ ഓർക്കാനോ താൽപര്യമില്ല. എങ്കിലും അത്തരം സംഭവങ്ങളിൽ നിന്നും എനിക്ക് ലഭിച്ച ഉപോത്പന്നങ്ങളെ ഞാൻ പൂർണമായും സ്വീകരിക്കുന്നു. അന്നവയെല്ലാം ഉപോത്പന്നങ്ങളെപ്പോലെ തോന്നിച്ചെങ്കിലും പിന്നീടാണ് അതായിരുന്നു യഥാർത്ഥ ഉത്പന്നങ്ങൾ എന്നു തിരിച്ചറിഞ്ഞത്. അന്നത് സ്വീകരിക്കാൻ എനിക്ക് സാധിക്കാത്തതിനാൽ ഇന്നത് സ്വീകരിക്കുന്നു. ഇഷ്ടപ്പെടാത്ത നൂറ്‌ സംഭവങ്ങൾ പ്രാവർത്തികമാക്കേണ്ട നൂറായിരം തിരിച്ചറിവുകളെ നൽകുന്നു. അതുകൊണ്ട് അവയെ മറക്കാതെ ഒരു പാഠപുസ്തകമായി കൂടെ കരുതണം, ജീവിതത്തിൽ എന്നും ഉപകരിക്കുന്ന അത്രയും യോഗ്യമായ മറ്റൊന്ന് നമുക്ക് ലഭിക്കാനിടയില്ല.

പഠനം പൂർത്തിയാക്കിയതിന്റെ നടപടിയെന്നോണം അതിന്റെ പ്രമാണം  നൽകുന്നതിന് മുമ്പ് ഗുരു തന്റെ ശിഷ്യനോട് ചോദിച്ചു.” നീ പഠനം പൂർത്തിയാക്കിയോ?”
അതെയെന്ന് ശിഷ്യൻ മറുപടി നൽകി.
“എങ്കിൽ നിനക്കുള്ള അവസാന ചോദ്യം. ഏതൊന്നിനെക്കുറിച്ച് അറിഞ്ഞാലാണ് പിന്നെ യാതൊന്നിനെക്കുറിച്ചും അറിയേണ്ടാത്തത്?”
ഒരുപാട് ചിന്തിച്ചിട്ടും പഠിച്ച പാഠങ്ങളിലൂടെ സഞ്ചരിച്ചിട്ടും ശിഷ്യൻ പരാജയപ്പെട്ടു. 
ഗുരു പറഞ്ഞു. “ ഇന്ന് നീ ഏറ്റവും ഉന്നതമായൊരു പാഠം മനസിലാക്കി, ഒരു സത്യം മനസിലാക്കി, പഠനം ഒരു കാലത്തും അവസാനിക്കുന്നില്ല, മനുഷ്യന് ചുറ്റുമുള്ളവയെ തിരിച്ചറിയാനാകുന്ന കാലമത്രയും അറിവ് നേടാനാകും. ഈ പറഞ്ഞത് ഒരു സത്യമാണ്, പരമമായ സത്യം. എല്ലാത്തിനും ഒരു സത്യമുണ്ട്. അതിനാൽ എന്റെ ചോദ്യത്തിനുത്തരവും ‘സത്യ’മാണ്. സത്യം മനസിലാക്കിയാൽ പിന്നെ അതിനപ്പുറം മറ്റൊന്നില്ല”. 
           ഇതു തന്നെയാണ് ഞാൻ നിനക്ക് വേണ്ടി കുറിക്കുന്നതും. സത്യം മാത്രമാണ് അവസാനം. അല്ലെങ്കിൽ സത്യത്തോടെ മാത്രമേ പൂർണമായ അവസാനം സാധ്യമാവുകയുള്ളൂ.

ആദ്യം തന്നെ പറഞ്ഞ മിഥ്യാ രൂപം അത് നിനക്ക് എന്നിൽ  കാണാനാകും എന്ന സത്യം നീ മനസിലാക്കണം. ഞാൻ സൃഷ്ടിച്ച മിഥ്യാ രൂപത്തിലാണ് ഇപ്പോഴും നിങ്ങളെന്നെ കാണുന്നത്. അതിനാൽ ഒരു കാരണവശാലും ഒരേ ധാരണയിൽ മുന്നോട്ട് പോകാൻ ശ്രമിക്കരുത്. നീ കണ്ടതിലൊന്നും പൂർണമായ ഞാനില്ല, യഥാർത്ഥ എന്നെയല്ല നിങ്ങൾ പലരും കണ്ടത് . ചിലർ യഥാർത്ഥ എന്നെ മനസിലാക്കിയിട്ടുണ്ടാവാം, എനിക്കറിയില്ല. എങ്കിലും ഞാൻ പൊടിപ്പും തൊങ്ങലും വെച്ചു പിടിപ്പിച്ച ഒരു മനുഷ്യക്കോലം ആയിരുന്നു. നമുക്ക് കാണാം ഉടനെ തന്നെ, നമ്മുടെ പ്രിയ സുഹൃത്തിനൊപ്പം.

(ആതമാവിന്റെ സൃഷ്ടിയിലേക്കുള്ള വഴി
-സുഹൃത്തിനയച്ച കത്ത് )

        ആനന്ദ് ശ്രീധരം 


മറഞ്ഞിരിക്കുന്ന മുഖം 

57 comments:

  1. നന്നായിട്ടുണ്ട് ആനന്ദമേ... ഓരോ വരികളും കരിമ്പിൻ തുണ്ടുപോലെ... ചവച്ചിറക്കി നീരിറക്കേണ്ടത്... ആഴമുള്ള എഴുത്ത്..

    ReplyDelete
    Replies
    1. അങ്ങനെ ചവച്ചിറക്കേണ്ടിയിരിക്കുന്നു...

      Delete
    2. കരിമ്പിൻനീര് പോലെ ഇവനെ ചവച്ചിറക്കണം എന്നാണോ സൂര്യേ?

      Delete
  2. Last endha egane oru ending ...priyadarshan filim pole second part undo?

    ReplyDelete
    Replies
    1. ഞാൻ അയാളെ കണ്ടാൽ.. ഞങ്ങളുടെ ത്രിവേണി സംഗമം നടന്നാൽ ഉണ്ടാവും..

      Delete
  3. ഞാൻ സൃഷ്ടിച്ച മിഥ്യാ രൂപത്തിലാണ് ഇപ്പോഴും നിങ്ങളെന്നെ കാണുന്നത്. അതിനാൽ ഒരു കാരണവശാലും ഒരേ ധാരണയിൽ മുന്നോട്ട് പോകാൻ ശ്രമിക്കരുത്.

    ശരിക്ക് നിന്നെ കണ്ടവരാരുണ്ട്?
    മറ്റേ ഫിലിമിൽ മമുട്ടി പറഞ്ഞ പോലെ.., നീയാര്? യെന്തിന് വന്നു.

    ആനന്ദ്... കത്ത് നന്ദായി എഴുതി. എല്ലാ മനുഷ്യരിലും രണ്ട് രൂപം ഉണ്ടാകും. അകത്ത് ഒന്ന് പുറത്ത് മറ്റൊന്ന്. അത് നന്നായി പറഞ്ഞു.
    ഇഷ്ടായി...

    ആശംസകൾ

    ReplyDelete
    Replies
    1. ഞാൻ ഞാൻ തന്നെ ആകുന്നു വത്സ... ഞാൻ നിന്നിലുണ്ട്, നിന്റെ സുഹൃത്തിലുണ്ട്.. ചുറ്റിലുമുണ്ട്.. ഞാൻ മനുഷ്യൻ.. പച്ചയായ മനുഷ്യൻ..

      Delete
  4. കൊള്ളാലോ.. ചിന്തിപ്പിക്കുന്നുണ്ട്.. വായിച്ചുതുടങ്ങിയാൽ പിടിച്ചു ഇരുത്തുന്നുണ്ട്..

    ReplyDelete
    Replies
    1. ഒന്നും ചിന്തികത്തെയുള്ള ജീവിതം സമ്മാനിക്കുന്ന ചില മുഹൂർത്തങ്ങൾ പിന്നീട് ചിലപ്പോൾ നമ്മളെ ഗാഢമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു..

      Delete
  5. പറഞ്ഞതൊക്കെ ശരിയായി. സത്യത്തിൽ നമ്മളൊക്കെ മില്യാലോകത്താ ജീവിക്കുന്നത്.

    ReplyDelete
    Replies
    1. അതേ... പക്ഷെ നമ്മുടെ മനസ്സിനുള്ളിൽ.. മനസാക്ഷിക്കു മുന്നിൽ ആ മിഥ്യാ ലോകം വ്യർത്ഥമാണ്...

      Delete
  6. നേരത്തെ ഇട്ട comment submit ആയില്ലെന്ന് തോന്നുന്നു. വളരെ നല്ല ഫിലോസഫി.
    നന്നായി പ്രകാശിപ്പിക്കുന്ന എഴുത്തും. ഉള്ളതിനെ മറച്ചു വെച്ച് ഒരാൾക്കൂട്ടത്തിന്റെ അംഗീകാരത്തിന് ഉതകും വിധം അഭിനയിക്കുന്ന മനുഷ്യന്റെ നാട്യം. ഒരാളിന്റെ പല ഭാവങ്ങളിൽ ഒന്ന് മാത്രമാകാം അല്പം പൊലിമയോടെ ഒരു കൂട്ടത്തിന് മുൻപിലെത്തുന്നത്. അതും യഥാർത്ഥ മനുഷ്യനും തമ്മിലുള്ള അകലം അറിയണമെങ്കിൽ പുറം മോടികൾക്കപ്പുറത്തേക്ക് കണ്ണെത്തണം.
    ഗുരു ശിഷ്യ സംഭാഷണവും നന്നായി. മിഥ്യാരൂപങ്ങൾക്കപ്പുറം യഥാർത്ഥ മനുഷ്യർ തിരിച്ചറിയപ്പെടട്ടെ.

    ReplyDelete
    Replies
    1. അതേ.. എല്ലാം ഒരിക്കൽ സത്യമായി എത്തിപ്പെടേണ്ടതാണ്..
      വിലയിരുത്തലിനു നന്ദി..

      Delete
  7. ഓരോ വാക്കും ചിന്തകളായി മാറുന്ന രചന. ചിന്തകളിൽ നിന്ന് മറ്റൊരു ചിന്തയിലേക്ക് വളരുന്ന എഴുത്ത്. വേറിട്ട വഴികളിൽ എന്നാൽ പതിവ് മനുഷ്യർക്കിടയിലൂടെയുള്ള ഈ യാത്ര അർത്ഥപൂർണ്ണമാണ്. അഭിനന്ദനം .ഇനിയും എഴുതുക.

    ReplyDelete
    Replies
    1. നല്ല വാക്കുകൾക്ക് നന്ദി..
      ഇനിയും വരിക...

      Delete
  8. ചിന്തോദ്ധീപകമായ ആഴമുള്ള എഴുത്ത്... അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ...

    ReplyDelete
  9. Usharayittund... എഴുത്തുകൾ തുടരുക...

    ReplyDelete
    Replies
    1. പ്രോത്സാഹനത്തിന് നന്ദി.

      Delete
  10. വളെരെ ഗഹനമായ വിഷയം നല്ല ഭാഷയിൽ ലഘുവായി അവതരിപ്പിച്ചു.

    ReplyDelete
  11. ആനന്ദേ.... ഇച്ചിരി കട്ടി കുറയ്ക്കണം .

    ReplyDelete
    Replies
    1. സുധിയെട്ടാ ഇത് ഇങ്ങനെ ഇരിക്കട്ടെ.. അടുത്തത് ആവാം..

      Delete
  12. സത്യമെന്തെന്നാൽ നീയൊരു Psycho ആയി മാറുന്നുണ്ടോ എന്നൊരു സംശയം..😆😂🙄

    ReplyDelete
    Replies
    1. ഹഹ... എല്ലാം മായ തന്നെ സുഹൃത്തേ...

      Delete
  13. ഏറ്റവും ക്രിയാത്മകമായ ,കഥകൾക്ക് മേൽ കഥകൾ മെനയുന്ന ഹോമോനരൻസ് എന്നതിന്റെ extreme സംഭവിക്കുന്ന ഓരോ കാലമുണ്ട്. കല്ലുകളിൽ കഥയും കാലവും കൊത്തി വെച്ചിരുന്ന പുരാതന കല്പനിക മനുഷ്യരുടെ ,ആധുനിക ടെക്കി കാല്പനികരൂപങ്ങൾ ആയി നമ്മുക്ക് അതിനെ പറയാം.. ആ ജീൻ നമുക്ക് മാറ്റാൻ സാധിക്കാത്തതിന്റെ ഉദാഹരണമാണ് ഈ എഴുത്ത്.. തുടരുക.

    ReplyDelete
    Replies
    1. ഈ അഭിപ്രായം വിചിത്രമെന്നു പറയുക കഷ്ടം, കാരണം രണ്ടു കാലഘട്ടത്തിന്റെ രീതികൾ താരതമ്യം ചെയ്യുക കടുത്ത വെല്ലുവിളിയാണെങ്കിലും ചിലർക്കെങ്കിലും ആ കഴിവ് ഉണ്ട്.. നിങ്ങൾ അത്തരത്തിൽ ഒരാൾ ആണെന്നതിൽ എനിക്ക് സംശയമില്ല.. ആകയാൽ ഈ അഭിപ്രായം ഞാൻ ശിരസാൽ വഹിക്കുന്നു.

      Delete
  14. ആനന്ദേ എന്റെ മനോനില ശരിയല്ല. അതോ ഈ തത്വശാസ്ത്രം ഇപ്പോൾ എനിക്ക് വഴങ്ങാഞ്ഞിട്ടാണോ. അഭിനന്ദിക്കുന്ന കമന്റുകൾ കാണുമ്പോൾ ഇത് ഗ്രഹിക്കാൻ ഞാൻ അശക്തനാണെന്ന് തോന്നിപ്പോകുന്നു. തീക്ഷ്ണമായ ആശയപ്രഭയെ സ്വാംശീകരിക്കാൻ നന്നേ ഇളതായ എന്റെ മനോമുകുരങ്ങൾക്ക് ശേഷി പരിമിതമെങ്കിലും നിതാന്തനിശബ്ദമായ അന്തരംഗത്തിൽ അസുലഭമായ ദുന്ദുഭിനാദത്തെ സൃഷ്ടിച്ച് ചിത്തച്ചുവരുകളെ പ്രകമ്പനം കൊള്ളിക്കാൻ അങ്ങേയ്ക്കായതിൽ സന്തോഷമുണ്ട്.

    നമോവാകം!

    ReplyDelete
    Replies
    1. ഇതു തന്നെ എല്ലാത്തിന്റെയും ആധാരം.. ഒരു സൃഷ്ടി ഉണ്ടായിക്കഴിഞ്ഞാൽ അത് പിന്നെ വായനക്കാരുടെയാണ്.. അതിൽ എനിക്ക് സ്ഥാനമില്ല.. നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ സ്വീകരിക്കാം.. പലർക്കും പലതും തോന്നാം..

      Delete
  15. ഗിരിപ്രഭJanuary 9, 2020 at 4:54 PM

    ഇനി ഇങ്ങനെ എഴുതാൻ തോന്നുമ്പോൾ പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടീട്ട് വന്ന് എഴുത്. ആവേശം ഒട്ടൊന്ന് അടങ്ങിയാൽ ആശയങ്ങൾക്ക് അല്പം കൂടി മിഴിവ് വന്നേക്കും.

    ReplyDelete
    Replies
    1. അത് പ്രശ്നമാണ്.. ഞാൻ എല്ലാന്നും ഫുട്ബോൾ കളിക്കുന്നതാണ്.. ഒരു കളിയിൽ min 4 km എങ്കിലും ഓടും.. അതു കഴിഞ്ഞു വന്നാണ് ഈ പരിപാടി.. എനി ഞാൻ അങ്ങനെ കൂടി ചെയ്താൽ എന്റെ ഗിരി... പ്രഭ കൂടി കണ്ണ് അടിച്ചുപോയാലോ..

      Delete
  16. ആദ്യത്തെ ഖണ്ഡിക ഇച്ചിരി കട്ടികൂടിപ്പോയി .. വളരെ സാവധാനം ചവച്ചു ചവച്ചാണ് ഇറക്കിയത് . അപ്പോൾ ബോധ്യപ്പെട്ടു .
    പിന്നെ ,
    (അല്പജ്ഞാനികളായ ജ്ഞാനത്തിലേക്ക് ദീർഘസഞ്ചാരം നടത്താൻ ആലസ്യമുള്ളവർ. അവരും ഇതേ മാർഗങ്ങൾ സ്വീകരിക്കുന്നു. തെറ്റില്ല, ഒരുപക്ഷേ അവരുടെ ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെങ്കിൽ, ലക്ഷ്യം നല്ലതാണെങ്കിൽ. )
    ഇതിലെ ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെങ്കിൽ എന്ന വാചകം അനാവശ്യം ആണെന്ന് തോന്നി . ലക്ഷ്യം നല്ലതാണെങ്കിൽ എന്ന് മാത്രം പോരേ ..?

    ലക്ഷ്യം പിഴച്ച അമ്പുകൾ ആണെങ്കിലും ദോഷം ഒന്നും വരുത്തിയില്ലല്ലോ .. 😃😃😃

    ReplyDelete
    Replies
    1. അതൊരു സ്ഥായിയായ പ്രയോഗമെന്ന നിലയിൽ ഉപയോഗിച്ചുവെന്നേ ഉള്ളൂ.. അല്ലാതെയും എഴുതാം.. നല്ല വിലയിരുത്തൽ ആണ്... നന്ദി..

      Delete
  17. സാഹിത്യമൂല്യം എന്ന വീക്ഷണകോണിൽ മാത്രം നോക്കിയാൽ ഗഹനമായ കാര്യങ്ങൾ പറഞ്ഞുവെക്കുന്ന നല്ലൊരു എഴുത്ത്. അതേസമയം ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനയക്കുന്ന കത്ത് എന്ന മട്ടിൽ നോക്കിയാൽ ഇതിൽ ഒരൽപം കൃത്രിമത്വം പോലെ തോന്നി. ഒരു പക്ഷെ ആനന്ദിന്റെ സുഹൃത്തുക്കൾ ആനന്ദിന്റെ അതെ ഉന്നത ഭൗതികനിലവാരം പുലർത്തുന്നവരായിരിക്കാം. അങ്ങനെയല്ലാത്ത ഒരു സുഹൃത്തിനാണ് ഈ കത്തെങ്കിൽ ആനന്ദ് പറയാനുദ്ദേശിച്ച വിഷയത്തെ എത്രമാത്രം അദ്ദേഹത്തിന്റെ മനസ്സിലേക്ക് പ്രസരിപ്പിക്കാൻ കഴിയും എന്നതിൽ സംശയമുണ്ട്.

    എഴുത്ത് തുടരുക... ആശംസകൾ!

    ReplyDelete
    Replies
    1. വെറുമൊരു സുഹൃത്തിനയച്ച കത്തായിരുന്നവെങ്കിൽ ഇതിവിടെ ചേർക്കേണ്ടതില്ല, രണ്ട് കാര്യം ഒരല്പം ചിന്തിച്ചിട്ടു തന്നെ കാര്യം മനസിലാക്കിയാൽ മതിയെന്നും എങ്കിലേ ഞാൻ ഉദ്ദേശിച്ച കാര്യങ്ങൾ യഥാർത്ഥത്തിൽ അദ്ദേഹത്തിന് ഉൾകൊള്ളാൻ കഴിയുകയുള്ളൂ എന്നുമാണ് ഞാൻ കരുതുന്നത്..
      വളരെ നല്ല വിലയിരുത്തൽ.. നന്ദി..

      Delete
  18. അല്പജ്ഞാനികളായ ജ്ഞാനത്തിലേക്ക് ദീർഘസഞ്ചാരം നടത്താൻ ആലസ്യമുള്ളവർ. അവരും ഇതേ മാർഗങ്ങൾ സ്വീകരിക്കുന്നു. തെറ്റില്ല, ഒരുപക്ഷേ അവരുടെ ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെങ്കിൽ, ലക്ഷ്യം നല്ലതാണെങ്കിൽ. എല്ലാഴ്പ്പോഴും അതങ്ങനെ വരണമെന്നില്ല. എങ്കിലും എല്ലാത്തിനും തീർപ്പു കൽപ്പിക്കുന്ന കാലത്തിന് ഒരുപാട് മുന്നേ തന്നെ അതിന്റെ സത്യം ചുറ്റുമുള്ള ഓരോ കണികയും അറിഞ്ഞിരിക്കണം. എങ്കിലേ എല്ലാ ജീവിതങ്ങൾക്കും പൂർണതയോടെയുള്ള അവസാനം സാധ്യമാവുകയുള്ളൂ.

    ReplyDelete
    Replies
    1. അല്ല ഒരു സംശയം.. എല്ലാതവണയും ഒരു ഖണ്ഡിക എടുത്തിടും.. ഒന്നും പറയാതെ.. ഇഷ്ടപ്പെട്ടതാണോ അതോ ... ഇഷ്ടമാകാത്തതോ.. 😀.. ചോദിച്ചത് ഇവിടെ ഈ ഖണ്ഡിക പലർക്കും ഇഷ്ടമായില്ല പോലും...

      Delete
  19. ഞാൻ എന്നത് യഥാർത്ഥത്തിൽ കൃത്യമായി നിർവചിക്കാവുന്ന ഒന്നാണോ? അതൊരു ഒരു നിഗൂഢ സമസ്യയല്ലേ...
    യഥാർത്ഥത്തിലുള്ള എന്നെ എനിക്കുതന്നെ തിരിച്ചറിയാനാവുന്നുണ്ടോ?

    ReplyDelete
    Replies
    1. ഇല്ല... എന്നു പറയുന്നതാവും ഉചിതം.. എങ്കിലും എന്നെ എന്റെയത്രയും മനസിലാക്കിയത് മറ്റാരുമായിരിക്കില്ലെന്നു കരുതുന്നു..

      Delete
  20. സൗഹൃദത്തിന്റെ അന്തസത്ത വരച്ചു കാട്ടുവാൻ ഉള്ള ശ്രമം ആണോ?? അതോ സുഹൃത്ത് വലയത്തിൽ നിന്ന് ഏറ്റ കൈപ്പിനാൽ ആണോ?? എന്തായാലും ഞാനും ആ പൊടിപ്പും തൊങ്ങലുമായി അല്ലേ നടക്കുന്നത് എന്ന് തോന്നി പോയി വായിച്ച ശേഷം..

    ReplyDelete
    Replies
    1. അത് ഒരോർത്തർക്കും തീരുമാനിക്കാം..അവരവരുടെ കാര്യങ്ങൾ വെച്ച്..

      എല്ലാരിലും ചില പൊടിപ്പുകളും തൊങ്ങളുകളും ഉണ്ടാവും... ആരും പൂർണവുമല്ല സത്യവുമല്ല..

      Delete
  21. മിഥ്യാ ഭാവം വായിച്ചു മിഥ്യ ആയതുകൊണ്ട് ശെരിയായ രീതിയിൽ ഒന്നും മനസിലായില്ല .എന്നാലും ചില അതികഠിനമായ സാഹിത്യ വാക്കുകളിൽ കൂടിയുള്ള ഈ കത്ത് ആരെയും കുറെ ഏറെ ചിന്തിപ്പിക്കുന്നു.

    ReplyDelete
    Replies
    1. ചിന്തിക്കാവുന്നതെ ഉള്ളൂ... എളുപ്പം മനസ്സിലാക്കാവുന്ന ചില കാര്യങ്ങൾ ഇതിലുണ്ട്...
      വായിച്ചതിലും അഭിപ്രായം പറഞ്ഞതിനും നന്ദി..

      Delete
  22. Ennile mithya bhavathe ellarkm tirichariyan pattatte..neeyedta topic kalakki...ath nannayt present cheytu

    ReplyDelete
    Replies
    1. കഴിവതും സ്വന്തം പങ്കാളിയുടെ മുന്നിലെങ്കിലും ആ ഭാവം എടുത്തു മറ്റേണ്ടതുണ്ട്..
      വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി..

      Delete
  23. സൂപ്പർ... മാൻ...

    ReplyDelete
  24. ഫിലോസഫിക്കൽ.
    ഒരു സാധാരണ വർക്ക് പോലല്ല ഇത്.
    ഒന്ന് ലിഫ്റ്റ് അപ്പ് ആവാതെ എഴുതാൻ പാടാണ് ഇങ്ങനെ.
    സലാം ആനന്ദേ.
    നിന്റെ ഉയർന്ന ചിന്തകളുടെ അക്ഷര രൂപങ്ങൾക്ക്

    ReplyDelete
    Replies
    1. മാധവന്റെ വാക്കുകൾക്ക് ഒരു ഉയിരു താങ്ങുന്ന ശക്തിയുണ്ട്.. നല്ല വിശകലനം നടത്തി ഇനിയുമെത്തണം ..

      Delete
  25. Superrr🥰🥰🥰🥰👌👌👌

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
കമെന്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ Browser Cache Clear ചെയ്ത ശേഷം നോക്കുക..

തുടർന്നും സന്ദർശിക്കുക..

RECENT POST