Sunday, January 19, 2020

കൊള്ളിന്റെ തെമ്പത്തെ കച്ചോടം

കൊള്ളിന്റെ തെമ്പത്തെ കച്ചോടം


കുട്ടാപ്പീ .....കൂ ..ട്ടാപ്പി ....കുട്ടാ...പ്പി .....രാവിലെയൊരു ഒമ്പത് പത്ത്മണി ആയിക്കഴിഞ്ഞാൽ എന്റെ സ്ഥിരം വായ്ത്താരി ഇതായിരിക്കും.  അങ്ങട്ടയിലെ ചെക്കൻ ആണ്, എന്റെ കൂട്ടുകാരൻ. ഇന്ന് ഓനാണ് സന്ദർശകൻ , ഇവിടെ വന്നു കളിക്കണം . നാളെ ഓന്റെ പൊരേന്ന് കളിക്കും. അങ്ങനെയാണ് ഞാള്  തമ്മിലുള്ള ഉടമ്പടി. മുറ്റത്തിന്റെ താഴത്തെ നടെന്നാണ് കളി . ആടയാകുമ്പോൾ രണ്ടാള് മതി. പഴയ പ്ലാസ്റ്റിക് ബോളും മട്ടൽ ചെത്തിയുണ്ടാക്കിയ ഹീറോ ഹോണ്ടയുടെയും എസ്  എസ്സിന്റെയും ബാറ്റ് കൊണ്ട് ഞാനും എം ആർ എഫിന്റെ ബാറ്റ് കൊണ്ട് ഓനും കളിക്കും. അങ്ങനെ കുറെ ദ്വദ്ധ യുദ്ധങ്ങൾ ഞാള തിരുമുറ്റങ്ങളിൽ അരങ്ങേറിയിട്ടുണ്ടായിരുന്നു. അതുകൂടാതെ കൂടതൽ പേരെ ഉൾകൊള്ളിച്ചു കൊണ്ട് ആൺ പെൺ വ്യത്യാസമില്ലാതെ സാറ്റ് കളിയും അല്ലറചില്ലറ കൊത്തം കല്ല് ,  തെങ്ങിന്റെ ഈർക്കിലി കൊണ്ടുള്ള റാണിയും മക്കളും മുതലായ കളികളും നടന്നിരുന്നു. പക്ഷെ മറ്റുഭാഗങ്ങളിലെ ചെക്കന്മാർ ക്രിക്കറ്റ്, കോട്ടി കളി തുടങ്ങിയ ഉയർന്ന നിലവാരമുള്ള കളികൾ മാത്രമേ കളിക്കാറുള്ളൂ എന്ന് കേട്ടത് മുതൽ ഞാക്ക് ചുവടുമാറ്റത്തെക്കുറിച്ചു ബോധം വന്നു. ഞാള് നാടിനൊത്ത് പുരോഗമിക്കേണ്ടിയിരിക്കുന്നു. ഈ ബോധ്യമാണ് പിന്നീട് ഞാള  സ്ഥിരം ക്രിക്കറ്റ് കളിയിലേക്ക് നയിച്ചത്.


"ഇഞ്ഞിയങ്ങാൻ  പറയാണ്ട് മുങ്ങിയാണി ... ഇന്റെ  കാല് ഞാൻ മുറിക്കും ..കേട്ടിക്കോ.."   അച്ഛന്റെ കൽപ്പന.

എനക്ക് വീട് വിട്ട് പോകാൻ പറ്റുന്ന സ്ഥലത്തിന് പരിധിയുണ്ടായിരുന്നു. ആ നിയന്ത്രണ രേഖ വിട്ട് പോകുന്നത്  അങ്ങേയറ്റം ദുരന്തപൂർണവുമായിരുന്നു. കുറച്ചു നേരം എന്റെ ശബ്ദം കേൾക്കാതായാൽ അന്നേരം തുടങ്ങും അച്ഛന്റെ നാട് മുഴുവൻ കേൾക്കെയുള്ള വിളി . ആനേ...ന്ദ്...  ആഹ് നേന്ദ് ...... വിളികേട്ടിക്കില്ലെങ്കിൽ തോക്കും കൈക്കോട്ടും പിടിച്ചു തഴമ്പ് വന്ന ഉശിരൻ കൈകൊണ്ട് ചന്തിക്കൊന്നു..... കണ്ണിന്ന് കുറ്റ്യാടിപ്പുഴ ഒഴുകാൻ വേറെന്ത് വേണം . ഒന്ന് കുട്ടാപ്പീന്റെ  വീട് .. പിന്നെ ഞാള മുന്നിലത്തെ റോഡും. അതുകൊണ്ട് പരിധിക്കുള്ളിലുള്ള കണ്ടതിൽ അങ്ങോട്ടുമിങ്ങോട്ടും കളിക്കും. ചെലപ്പോ ആളുകൂടും , ദൂര പരിധികൾ നിശ്ചയിക്കപ്പെടാത്ത ചിലരുടെ സന്ദർശനം. അന്ന് ആവേശം കൂടും. ജോർ കളിയായിരിക്കും.  അതുപോലെ തന്നെ ചില ദിവസങ്ങളിൽ കുട്ടാപ്പിയുമൊരു പോക്ക് പോകും. ഓന് പരിധികൾ ബാധകമല്ലായിരുന്നു. അന്നിതൊന്നുമറിയാതെ എത്രയോ തവണ മറുപടിയില്ലാതെ അങ്ങോട്ട് നോക്കിയിരുന്നു വിളിക്കും. ഒടുവിൽ നിരാശ പൂണ്ട് ചുവരിന് ബോളെറിഞ്ഞു കളിക്കും.

      അങ്ങനെയിരിക്കെ ഒരു പരീക്ഷാക്കാലത്തിനു തൊട്ടുമുമ്പുള്ള ഏതോ ദിവസം ഒരു കൂട്ടര് കളിയ്ക്കാൻ കൂട്ടുമോയെന്നു ചോദിച്ചു വന്നു. അത്രയും പേരെ കൊള്ളിച്ചുകൊണ്ട് അവിടെ കളിക്കുക ബുദ്ധിമുട്ടായിരുന്നു. പക്ഷെ ഓല് റബ്ബർ ബോൾ മുന്നോട്ട് നീട്ടിയപ്പോൾ ഞാക്ക് നിരസിക്കാൻ തോന്നിയില്ല. കാരണം അത് റബ്ബർ ബോളിൽ ഞാള അരങ്ങേറ്റമായിരുന്നു. അങ്ങേയറ്റം ആവേശത്തോടെ കളിയ്ക്കാൻ തുടങ്ങി. തുടക്കത്തിന്റെ എല്ലാ പ്രശ്നങ്ങളും ഞാക്ക് നേരിടേണ്ടിവന്നു. പന്തിനു വേഗത കൂടുതൽ, സ്പിൻ കൂടുതൽ, ബൗൺസ് കൂടുതൽ. എല്ലാംകൊണ്ടും ഞാക്കത് വിചാരിച്ചപോലെ ആസ്വദിക്കാൻ കഴിഞ്ഞില്ല. എല്ലാ കളിയിലും ഞാള് വ്യക്തിഗതമായി പരാജയപ്പെട്ടു. മാത്രമല്ല ഒരു  കളിക്കിടയിൽ ഞാൻ അടിച്ചിട്ട് ബോൾ പൊട്ടിപ്പോവുകയും ചെയ്തു. ആട കണ്ടതില് കൂട്ടിയിട്ട കല്ലിനങ്ങാനും കൊണ്ടതാണ്. അതോടെ ഓല്ക്ക് ഞാൻ പകരം ബോള് കൊടുക്കണന്നായി. വർത്താനത്തിലും ഉശിരിലും മുന്നിട്ടു നിന്ന ഓല ഞാക്ക് എതിർക്കാൻ കഴിഞ്ഞില്ല.

"ഞാളെല്  ബേറെ ഡബ്ബർ  ബോളൊന്നുല്ല" .

" ആയിക്കോട്ടെ, അത് മാണ്ട. ഞാക്ക് ഇന്റ പ്ലാസ്റ്റിക്ക് ബോളായാലും മയി ".

" . ഓഹ്... ന്നാലും ഇങ്ങള് ഈറ്റാൽ  പണിയെടുക്കർത്. ഞാളെട്ത് ആകേള്ള ബോളാത് ".

"ഇഞ്ഞി, തെരുന്നുണ്ടോ .. ഇല്ലേ ഞാൻ മാങ്ങും . ഇനിക്ക് തിരിഞ്ഞിക്കില്ല"

"ആയൂട്ടെ .. കൊണ്ടോയൂട്"
കണ്ണ് നിറഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു. വല്ലാത്ത നിസ്സഹായതായിരുന്നു അപ്പോൾ.. ആരെയും വിളിക്കാനോ ആരോടെങ്കിലും പറയാനോ പറ്റുന്നില്ല.


അന്നത്തെ ദിവസത്തോടെ ഞാള കളി നീണ്ട കാലത്തേക്ക് നിലച്ചു. കുട്ടാപ്പിയാണെങ്കിൽ മറ്റുപലയിടത്തും പോയി ഇടക്കൊക്കെ കളിക്കും. അതോടെ ഞാൻ പലപ്പോഴും ഒറ്റക്കായി. ഇത് സ്വന്തമായൊരു ബോള് വാങ്ങാനുള്ള വാശിയായി . കിട്ടുന്ന പത്തീശയും ഇരുപത്തഞ്ചിശയുമൊക്കെ ഒരു പൗഡറിന്റെ ഡപ്പി കൊണ്ടുണ്ടാക്കിയ തൂത്തിയിൽ ഇട്ടുവെക്കാൻ തുടങ്ങി. അതുണ്ടാക്കിയത് പഴയ കുട്ടിക്കൂറയുടെ ഡപ്പിയിൽ കത്തി ചൂടാക്കി വെച്ച് ചില്ലറ പൈസ വീഴാൻ പാകത്തിലാണ്. വീട്ടിലെ ചില പ്രത്യേക മുറികൾ അടുക്കിപ്പെറുക്കിവെച്ച  വകയിൽ നിലത്തുനിന്നൊക്കെ കുറച്ചു പൈസ കിട്ടി. എന്നിട്ടൊന്നും ഒക്കുന്നില്ല, രണ്ടു ബോളെങ്കിലും വാങ്ങണം. ഒന്ന് പൊട്ടിയാലോ കണ്ടത്തില് കാണാണ്ടായിപ്പോയാലോ കളി നിക്കരുതല്ലോ. കളിക്കാനാണെന്നു പറഞ്ഞപ്പോൾ ആരും പൈസ തരുന്നുമില്ല. നിസ്സഹായതയും സങ്കടവും മടുപ്പും മാത്രം. 

 നാടിന്റെ ചില ഭാഗങ്ങളിൽ ഞാളോടി ഉസ്കൂളിൽ പഠിക്കുന്ന ചെക്കന്മാര് സ്വന്തം കച്ചോടം  തുങ്ങിയത് ആയിടക്കാണ് അറിഞ്ഞത്. പരീക്ഷ തുടങ്ങുന്നേന്റെ മുന്നേ തന്നെ ഓല് കച്ചോടം വെച്ച്. വിഷു പ്രമാണിച്ചുള്ള പടക്കക്കച്ചോടവും മുഠായിക്കച്ചോടവും. അതൊക്കെ ഓല്ക്ക്  ചെയ്തുകൊടുത്തത് ഓല അങ്ങോ എങ്ങോ ഉള്ള മാമന്മാരും ഗൾഫിലൊക്കെ ഉള്ള ആരൊക്കെയോ ആയിനുംപോലും. ഞാക്ക് ആണേല് അങ്ങനെ ആരുമില്ല. എന്നിട്ടോ വാങ്ങിയതിന്റെ കൂടെ അഞ്ചോ പത്തോ കൂട്ടി ഓല്  വിട്ടു. ഒന്നുരണ്ടു പ്രാവിശ്യം അച്ഛന്റെ കണ്ണും വെട്ടിച്ചു ഞാനാ സുപ്രസിദ്ധ കച്ചോടങ്ങൾ കാണാൻ പോയിരുന്നു. എന്തൊക്കെ തരം പടക്കങ്ങൾ... തിര .. പൂക്കുറ്റി... ഗുണ്ട്... റാട്ട് ...ഓലപ്പടക്കം... കമ്പിത്തിരി... അങ്ങനെ കുറെ...

കുട്ടാപ്പീന്റെ പൊരേന്റെ പടീമ്മല്  കുത്തിരിഞ്ഞു ഞാള് ആലോചിച്ചു. ചെലവില്ലാതെ എന്ത് കച്ചോടം ചെയ്യാം.   വീട്ടിലുള്ള പലതിന്റെയും കണക്കുകൾ ഞാള് പരസ്പരം നിരത്തി.

" മ്മക്ക് എന്തേലും  മറച്ചു വിറ്റാലോ .. ഇരുമ്പങ്ങാനും ണ്ടോ ഇന്റാട ?" കുട്ടാപ്പി  ബുദ്ധിയിറക്കി.

" എന്റാട പൊരപ്പണിയാ, ആട  ചെലപ്പോ പഴേ കമ്പിയങ്ങാനും ഉണ്ടാവും". എന്നാലും ഞാനൊരൽപം സംശയത്തോടെ പറഞ്ഞു.  " മ്മള പൊക്കുമോ?പിടിച്ചാൽ തീർന്നു. എന്താക്കും?".
അതോണ്ട്  ഞാൻ അങ്ങോട്ടും ഒന്ന് വെച്ചു.

" അല്ല ചങ്ങായി... ഇന്റ അമ്മമ്മ പൈക്ക് കൊടുക്കാൻ നട്ട പുല്ലില്ലേ ? അതാക്കിയാലോ?

അപകടം ഓനും തോന്നി. "മ്മക്ക് ഇത് ശരിയാവൂല.. വേറെന്തേലും... ഇഞ്ഞി  കിട്ടിയാ വിളിക്ക്. ഞാൻ പോയിറ്റ് വെരാ ."

രണ്ടും പന്തിയല്ലെന്ന ബോധ്യത്തിൽ ഞാൻ മറ്റുപല വിധത്തിലും ആലോചിക്കാൻ തുടങ്ങി. അന്നാണെങ്കിൽ സ്വസ്ഥമായിട്ട് ഒരുത്തേലിരിന്ന്   ആലോചിക്കാനും പറ്റൂല. എല്ലാടത്തും പണിക്കാര് .. ഒരുത്തെല് ടൈല് ,മറ്റേട്ത്ത് ജനാല... ആകെ ബഹളം. ടൈൽ ആ വട്ടത്തിൽ കറങ്ങുന്ന സാധനം വെച്ചു  മുറിക്കുന്നേന്റ ഒച്ച വേറെയും. പൊടി പാറാണ്ടിരിക്കാൻ അയില് വെള്ളം പാർന്നു കൊടുക്കുന്നുണ്ട്. എന്നാലും പൊടിയുണ്ട്, മാത്രമല്ല നിലത്ത് നിറച്ചും ഒരുതരം ചളിയും. ആകെ വൃത്തികേട് ആണ്.  പക്ഷേ ഇതേ കാരണം കൊണ്ട് ഒരു ദിവസം രാവിലെ എനക്കൊരു ബുദ്ധിയുദിച്ചു. പല്ലും കൂടി തേക്കാണ്ട് പൊട്ടിയ കുറച്ചു ടൈല് കഷ്ണങ്ങളുമെടുത്ത് അമ്മ കാണാണ്ട് കൂടേന്റെ മൂലക്ക് പോയിരുന്നു. ഒരു പാട്ടയിൽ വെള്ളവും ഒരു ചെറിയ കരിങ്കല്ലും എടുത്തു അടുത്ത് വെച്ച് ആട കുത്തിരിഞ്ഞു വെള്ളവും ചേർത്ത് ഓരോ കഷ്ണങ്ങൾ വീതം ഉരച്ചു തീർത്തു, എന്നിട്ടത് ഉണക്കാനും വെച്ച്. വെള്ളമെല്ലാം ആവിയായിപ്പോയി അത് ഉണങ്ങിക്കിട്ടിയപ്പോളതാ കെടക്കുന്നു ഒന്നാന്തരം കളഭം!. ഞാനത് നിറവ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ഓരോ കടലാസിലായി പൊതിഞ്ഞു വെച്ച്. 
"ഒരു പൊതിക്ക് ഇരുപത്തഞ്ചിശ". ഞാൻ കണക്കുക്കൂട്ടി. സംഗതി കുട്ടാപ്പീനോട് കൂടി പറഞ്ഞു, ഓനും റെഡി. പക്ഷെ ഒരു പ്രശ്നം ഓൻ കണ്ടുപിടിച്ചു .

"ഇഞ്ഞി ഉണ്ടാക്കിയ ഇയ്യ കളഭത്തിനു  മണൊണ്ടോ?"

അഹ്...അത് നേരാ...എന്താക്കും?" എന്റെ ബുദ്ധിയിൽ കുറച്ചു നേരമെങ്കിലും അഭിമാനം കൊണ്ട ഞാനൊന്ന് ചമ്മി.

" എന്നാല്  എന്റെലൊരു ഐഡിയ ഉണ്ട്. കൈഞ്ഞാഴ്ച പാലേരില് ഉള്ള പീടിയകണ്ടിലെ  കുഞ്ഞികണ്ണേട്ടന്റെ മോള കല്യാണത്തിന് പോയ വകേല് കിട്ടീതാ... കല്യാണ പൊരേല് കേരുമ്പോ കൊടഞ്ഞത് പനനീരാ! ഇപ്പൊ തിരിഞ്ഞോ ഐഡിയ?" കുട്ടാപ്പി ഒരുനിമിഷത്തെ വിവേകം കൊണ്ട് എന്റെ ബുദ്ധിയെ കവച്ചുവെച്ചു.

"എടാ..കുഞ്ഞിമ്മോനേ... ഉഷാറായിക്ക്. ഇനി മ്മക്ക് കച്ചോടം പൊടിപൊടിക്കാ".  എനക്ക് ആവേശമായി.

അച്ഛാച്ഛന്റെ പൂജാമുറിയിൽ കേറി പനനീർ വെള്ളം കട്ട്. സംശയം തോന്നാണ്ടിരിക്കാൻ ആ കുപ്പിയിൽ ഇച്ചിരി ബാക്കി വെച്ച്, പകരം കുറച്ചു വെള്ളവും ചേർത്ത് നിലത്തിട്ടു. അയ്യോ.. അച്ഛാച്ഛന്റെ പനനീർ വെള്ളം വീണുപോയി.. അങ്ങനെ പനനീർ സുഗന്ധമുള്ള കളഭം തയ്യാർ!. 

എന്നാൽ ഇത്രയും തയ്യാറെടുപ്പുകൾ നടത്തി ഉയർത്തി കൊണ്ടുവന്ന ഈ കാഞ്ഞ ബുദ്ധിയ്ക്ക് മാർക്കറ്റ് ഇല്ലാതെ പൊട്ടിപോകേണ്ട അവസ്ഥ വന്നു. കണ്ട എല്ലാ അമ്പലങ്ങളിലും കേറി നിരങ്ങുന്ന അന്നാട്ടുകാർക്ക്  കളഭത്തിനാണ് ക്ഷാമം!.. ആ ഒരു ഒറ്റ കാര്യം കൊണ്ട് ബുദ്ധിപരമായി ഗവേഷണം ചെയ്‌തെടുത്ത വരുമാന മാർഗം മുളപൊട്ടാതെ കരിഞ്ഞുപോയി.

അപ്പോഴേക്കും പരീക്ഷയൊക്കെ കഴിഞ്ഞിരുന്നു. ഞാൻ വടേരല്  അമ്മേന്റ പൊരേൽ കൂടാൻ പോയി. കുട്ടാപ്പി ഓന്റെ പുന്നോളിയും പോയി. ആട ക്രിക്കറ്റ് കളിക്കാൻ ആളില്ലാത്ത കൊണ്ട്  രണ്ടുമൂന്നാഴ്ച നിന്ന് ഞാള് രണ്ടാളുമിങ്ങ് പോന്നു. ഉച്ചക്ക് പൊരേലെ പണിക്കാര് ചോറും തിന്ന് മുറുക്കാനും കൂട്ടി വിശ്രമിക്കുമ്പോളാണ് ഞാൻ കേറിവരുന്നത്. അതൊരു വഴിത്തിരിവായി.

"ജനത്തിന്റെ ആവശ്യം മനസിലാക്കി  വേണം എന്ത് കച്ചോടവും തുടങ്ങാൻ. അതുകൊണ്ട് ആദ്യം  വിൽക്കാനുള്ള സാധനം കണ്ടുപിക്കുന്നതിനു മുമ്പ് എന്താണ് കൂടുതൽ പേർക്കും ആവശ്യമെന്നുള്ളതെന്ന് കണ്ടുപിടിക്കണം".  കുട്ടാപ്പിയെ ഞാനൊന്നു ഉപദേശിച്ചു.

"ആ.. മ്മക്ക് അതാ പറ്റിയെ.. ല്ലേ.. അല്ല എന്ത്‌ന്ന പ്പോ ഇന്റ  ഐഡിയ?". കുട്ടാപ്പിക്ക് ചെറിയൊരു പ്രതീക്ഷ ഭാരം കൂടിയുണ്ടായിരുന്നു. അതോന്റെ ഒച്ചെന്നു മനസിലായിക്ക്.

" അതാ.. അത് തന്നെ. ഇത് മ്മള് വിക്കുന്നു. ന്ത് പറേന്ന്.?" മുറ്റത്തെ കവുങ്ങിൽ പടർന്നു പന്തലിച്ച വള്ളി കാണിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

"വെത്തില .......!!" കുട്ടാപ്പി ആവേശം കൊണ്ട്  ഒച്ചകൂട്ടി പറഞ്ഞു.
അച്ഛാച്ഛൻ ഷെയ്‌വ് ചെയ്യുന്ന ബ്ലേയ്ഡ്  നെടുംപുരേന്റെ തൂണിന്റെ അറയിൽ നിന്നെടുത്ത് ഒരു നീണ്ട വടിയിൽ കുടുക്കി വെച്ച് അസ്സലൊരു കൊക്കയുണ്ടാക്കി. എന്നിട്ട് അതുകൊണ്ട്  ഓരോ ഇലകളായി കൊളുത്തി പറിച്ചിട്ടു .നല്ല ഉഷാർ കടുംപച്ച നിറമുള്ള വെറ്റില. ഓരോ കെട്ടുകളാക്കി ആള് പോന്ന എടേന്റെ അടുത്തുള്ള കൊള്ളിന്റെ തെമ്പത്ത് രണ്ടു മൂലക്കായിറ്റ് ഇരുന്നു. പണ്ട് കക്കൂസിൽ വെച്ചിരുന്ന പഴേ പൊട്ടിയ ബക്കറ്റിന്റാത്ത് വെള്ളവും നിറച്ച് നല്ല മുഴുത്ത വെറ്റിലയും അതിലിട്ടുവെച്ച് ഞാള്  കച്ചോടം തുടങ്ങി. പേപ്പറച്ഛാച്ഛന്റെ പീടിയയിൽ അയിമ്പീശക്ക് സാധാരണ കിട്ടുന്നതിനേക്കാൾ രണ്ടെണ്ണം കൂടുതൽ കൊടുത്ത് കച്ചോടം ഞാള് ബഹ്സാക്കി.

മെയ് രണ്ടിന് ഉസ്കൂളിൽ പോയി ജയിച്ചോ തോറ്റൊന്ന്  നോക്കി വരുന്ന വഴിക്ക് നേരെ പാലേരിക്ക് വിട്ടു. ആട ഒരു പീടിയേല്  കേരി പറഞ്ഞു. "ഇതോക്കിന്നു... ഇവ്ടെ സ്റ്റമ്പറിന്റെ ഡബ്ബർ ബോളുണ്ടോ ?"

" ഏത് കളറാ മനേ മാണ്ടിയത്?"

" പച്ചേം ചോപ്പും. നീല കാട്ടിപ്പോയാൽ കിട്ടൂല."  

പിന്നെയൊരു  ഓട്ടമായിരുന്നു വീട്ടിലേക്ക്.  വീട്ടിലെത്താൻ നേരമില്ലാണ്ട് വഴിക്കല് കണ്ട  ഒരു കൂട്ടരോടി ഞാള ബോളും വെച്ച് കളിച്ചു. രണ്ടാമത്തെ കളിക്ക് ആരോ അടിച്ചിട്ട് അത് തെങ്ങിന്റെ കൊരളില് പോയി. 
"നാള കുമാരേട്ടൻ തെങ്ങുമ്മല് കേരാൻ ഈലോടി പോകുമ്പോ പറയാ, എടുത്തേരാൻ ". ഓല വാഗ്‌ദാനം മാത്രമാണത്. കിട്ടിയാലിപ്പോ നാള കൊണ്ടത്തരും . മാത്രമല്ല എനക്ക് പിന്നെ അത്രയും ദൂരെ പോകാനും പറ്റൂല, കുട്ടാപ്പീന മാണെങ്കിൽ പറഞ്ഞു വിടാം. എന്തായാലും ഒന്നു കാണാണ്ടിക്കിയപ്പോ സമാധാനം പോയി. അതോണ്ട് മറ്റേത് ഓല കാണിക്കാണ്ടു പൊരേൽ  കൊണ്ടോയി. എന്നിട്ട് ആട്ന്നു ഞാനും കുട്ടാപ്പിയും കളിച്ചു. കാണാണ്ടായ ബോളിനു പകരം ഒന്ന് വാങ്ങുന്നവരെ ഞാള് കൊള്ളിന്റെ തെമ്പത്തെ കച്ചോടം തുടർന്നു. പകരം ബോള് വന്നപ്പോൾ ഞാള് പിടിച്ചെടുത്ത പേപ്പറച്ഛാച്ഛന്റെ കച്ചോടം തിരിച്ചു നൽകി . എന്നിട് മുഴുവൻ സമയം ക്രിക്കറ്റ് കളിയിലേക്ക് മുഴുകി. അതോടെ ദിവസോം പൊരേന്ന് വായ്പറച്ചിലും കേട്ടു തുടങ്ങി.


-----------------------------------–-------------------------------


കൊള്ള്- തട്ടുകളായിട്ടുള്ള പറമ്പിന്റെ ഒരു  ഭാഗം 
തെമ്പത്തെ- അറ്റത്തെ
ഞാള്- ഞങ്ങള്
ഞാള/ ഞാളത്- ഞങ്ങളെ, ഞങ്ങളുടെ
ഞാളോടി- ഞങ്ങളുടെ കൂടെ
ഞാക്ക്- ഞങ്ങൾക്ക്
ഇഞ്ഞി- നീ
ഈലോടി- ഇതിലൂടെ
ഓല/ ഓലത്/ ഓല്- അവരുടെ/ അവരുടേത്/ അവര്
മാണ്ടിയത്- വേണ്ടത്
മാണ്ട- വേണ്ട
മാണെങ്കിൽ- വേണമെങ്കിൽ
മനെ- മകനെ/ മോനെ
അയിമ്പീശ- അമ്പത് പൈസ
ഇയ്യ- ഈ
മട്ടൽ- തെങ്ങോലയുടെ തണ്ട് ( മടൽ എന്നു ചില നാട്ടുകാർ പറയുന്നത് കേട്ടിക്ക്. ഞാക്ക് മടൽ ചക്ക മടൽ മാത്രമാണ്)
ബഹ്സാക്കുക- biased , കൈക്കലാക്കുക
ഇതോക്കിന്ന്-  excuse me , ഒന്ന് ഇങ്ങോട്ട് നോക്കുമോ
കൊക്ക-   കൊളുത്ത് 
വായ്പറച്ചിൽ - ശകാരം

വര: വിഷ്ണു നാലുപുരക്കൽ


വായിച്ചതിൽ വളരെ സന്തോഷം.... അഭിപ്രായങ്ങളും നിർദേശങ്ങളും താഴെയുള്ള കമെന്റ് ബോക്സിൽ രേഖപ്പെടുത്താം..
തുടർന്നും ബ്ലോഗ്  സന്ദർശിക്കുക.. വായിക്കുക..

ആനന്ദ് ശ്രീധരം.


113 comments:

  1. പ്ഠോ...

    അടിപൊളി

    പയ്യൻസ് പറയുന്നതു പോലെ ഉണ്ട്.

    ReplyDelete
    Replies
    1. ഏത് നാട്ടിലെ പയ്യൻസ് ആണ്😂..
      ഞാള് കോഴിക്കോട്ടെ പാലേരിയിലെ കന്നാട്ടിക്കാരാ...

      Delete
  2. ആനന്ദ്.രാവിലെ തന്നെ നല്ലൊരു വായന തരായി.സന്തോഷം.
    നാട്ടു ഭാഷയുടെ പടർപ്പുകൾ കാട്ടി തന്ന നല്ലൊരു കുട്ടിക്കാലം.വാങ്ങിയ അന്ന് തന്നെ തെങ്ങിന്റെ മണ്ടയിലേക്ക് നഷ്ടപ്പെട്ട പന്തിനോട് വല്ലാത്ത കൊതി തോന്നി.
    വെറ്റില കച്ചവടം ഒരുപാടിഷ്ടായി.
    മോളിലെ ചിത്രം ആര് വരച്ചതാ ഡാ??
    പെരുത്ത് പിടിച്ചു.
    ഒടുക്കം വാമൊഴി വാക്കുകൾക്ക് അർത്ഥം തിരിച്ചു പറഞ്ഞു തന്നതിന്
    എണീറ്റ് നിന്ന് ഒരു സലാം.മാധവൻ വക

    ReplyDelete
    Replies
    1. ആയിക്കോട്ടെ... ഇങ്ങക്ക് സന്തോഷയെന് എനക്കും സന്തോഷം... സല്യൂട്ട് ഞാൻ സ്വീകരിച്ചു..

      Delete
  3. ചിന്ന വയസിൽ കൊള്ളിന്റെ തെമ്പത്തെകച്ചോടം തകർത്തു!രസായി. ആശംസകൾ

    ReplyDelete
    Replies
    1. ഇപ്പൊ ഇന്നാട്ടിൽ ഇങ്ങനത്തെ കച്ചോടമൊന്നുമില്ല....
      വായിച്ചതിൽ സന്തോഷം..

      Delete
  4. ആനന്ദ്. എന്ത് രസായിട്ടാണ് എഴുതിയിരിക്കുന്നത്. എഴുത്ത് ഇങ്ങനെ കൂടുതൽ ഭംഗിയായി വരികയാണ്. കണ്ണുകളിൽ നിന്നും ഒഴുകിയ കുറ്റ്യാടിപ്പുഴയും മറ്റും നല്ല പ്രയോഗമായിട്ടുണ്ട്. നാട്ടു ഭാഷയിലെ എഴുത്തിനു പ്രത്യേക ചാരുതയുണ്ട്. കളി മറ്റെന്തിനേക്കാളും വലുതായ രണ്ട് കുട്ടികളുടെ മനസ് ഫോട്ടോസ്റ്റാറ് എടുത്തു വെച്ചിരിക്കുന്നു. ഓരോ വരിയിലും ഒരു കുട്ടിയുടെ നിഷ്കളങ്കതയാണ്. കളഭ ബിസിനസ്‌ വായിച്ചു ചിരിച്ചു പോയി😊 പനിനീരിന്റെ മണം ഇവിടെയും കിട്ടി.
    ഒട്ടും മുഷിപ്പിക്കാതെ കഥ പറഞ്ഞത് വലിയൊരു plus ആണ്‌.. ഒത്തിരി ഒത്തിരി സന്തോഷം ഈ കഥ വായിച്ചപ്പോൾ ☺️❤️

    ReplyDelete
    Replies
    1. ആണോ... സന്തോഷം... എല്ലാർക്കും കാണും ഇതേപോലുള്ള ഓർമകൾ..

      Delete
  5. Replies
    1. വരയും ഗംഭീരമായിട്ടുണ്ട് !!!
      അഭിനന്ദനങ്ങൾ !!!

      Delete
    2. ഇന്റ വരക്കും ആൾക്കാർ ആയിക്ക്..

      Delete
  6. "Kannatty" mmadae naadu...this short story has brought a lot of beautiful childhood memories to my mind...thankuuuu Anand nd keep writing mahn..all d very best

    ReplyDelete
    Replies
    1. അതേ... പഴയ ഓർമകൾ നല്ല ഓർമ്മകൾ...

      Delete
  7. ആനന്ദ്, കണ്ണൂർ ഏതോ ഒരു ഗ്രാമത്തിൽ കുട്ടികളുടെ കളി കണ്ടിരിക്കുന്ന ഫീൽ ആയിരുന്നു. ആ ഭാഷയും എല്ലാം സൂപ്പർ.. പണ്ടേക്ക് പണ്ടേ ബിസിനസ്സ് കാരനാ അല്ലേ. കണ്ണൂർ ഭാഷ പലർക്കും മനസ്സിലാകില്ല, പക്ഷെ അതറിയാത്തവർക്കും ഇത് വായിക്കുമ്പോൾ മനസിലാകുന്നുണ്ട്. ഊഹിക്കാൻ പറ്റുന്നുണ്ട്

    ReplyDelete
    Replies
    1. ഞാള് കണ്ണൂരല്ല ചേച്ചി... കോഴിക്കോട് ആണ്.. അതും അയിന്റെ വടക്കേ മൂലക്ക്.. വയനാട് കണ്ണൂർ ഭാഗത്തോട്ടായി നിക്കുന്ന സ്ഥലം.. അതോണ്ടാവും..

      Delete
  8. വെറ്റില ആന്നെന്ന് കരുതി കുരുമുളകില പറിച്ച് തിന്നത് ഓർമ്മ വന്നു. നാട്ടു ഭാഷ ഹൃദ്യം. അവസാനം തിടുക്കത്തിൽ തീർത്തോ എന്ന് സംശയം.

    ReplyDelete
    Replies
    1. അങ്ങനെ എന്തെല്ലാം കഥകൾ നമ്മളോരോരുത്തർക്കും പറയാനുണ്ട്....😍

      Delete
  9. ഞാളും പോയിക്കി കൊള്ളിന്റെ തെമ്പത്തെ കച്ചോടത്തിന്.. മൊത്തം ചെക്കമ്മാരായിന്.. ഓലിന്നെ കൂട്ടീല.. വല്യോടത്തെ പെണ്ണ് വന്നിക്കി പറഞ്ഞ് കളിയാക്കി.. ഓല് വിക്കണ ഐസ് മുട്ടായീം പുളിയച്ചാറും തിന്നാൻ കൊതിച്ചിക്ക്... എനക്ക് തിന്നാൻ പുസ്തകം മാത്രേ തന്നുള്ളൂ.. ആനന്ദിന്റെ എഴുത്ത് എന്നെ വീണ്ടും കൊതി പിടിപ്പിച്ചു.. മുണ്ടൂല.. എനക്കിപ്പോ വേണം ഐസ് മിട്ടായി 😔

    ReplyDelete
    Replies
    1. കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി ..... 😂😂😂

      Delete
    2. ഇവിടെയും അങ്ങനെ പല സംഭവങ്ങളുമുണ്ടായിന്.. എല്ലാരേം കൂട്ടൂല... ചിലര് മാത്രം കൂടി തുടങ്ങും... അതാ അയിന്റെ ഒരു സുഖം... അങ്ങനെ ആയാൽ കച്ചോടം പൊട്ടൂല.

      Delete
  10. ശോ! കൊറച്ചേരം ഞാനുമ്പോയി ആ കാലത്തിക്ക്. ഇത്തിരി പൈസിണ്ടാക്കാൻ എന്തോരം കഷ്ടപ്പാടാർന്നൂന്ന് ഓർത്തു. പാടത്താർന്നു ഞങ്ങടൊക്കെ കളി. തെങ്ങിന്റെ മണ്ടക്ക് പോയ ബോള് എടക്കാൻ വേണ്ടി മാത്രം ഞാനൊക്കെ തെങ്ങുമ്മേ കേറ്റം പഠിച്ചു! ഒക്കെ ഒരു കാലം! നന്ദിണ്ട് ട്ടാ. ആ കാലത്തിക്ക് തിരിച്ചു കൊണ്ടോയേന്.

    ReplyDelete
    Replies
    1. ഞാക്ക് തെങ്ങുമ്മൽ ഉള്ള ബോള് എടുക്കാൻ മാത്രം ഒന്നുരണ്ടു പെരുണ്ടായിന്... 😍😍
      അതൊരു രസം...

      Delete
  11. മ്മളെ കാലഘട്ടത്തിലെ എല്ലാ പയ്യൻസിനും ഇതേ ഓർമകൾ ഉണ്ടാകും..കച്ചോടവും പിരിവിട്ട് ഡബ്ബർ ബോള് വാങ്യതും എല്ലാം... എന്റെ സ്വഭാവ ദൂഷ്യം കൊണ്ട് എനിക്ക് പടക്ക കച്ചോടം ആയിരുന്നു... രണ്ട് മൂന്ന് പേർ ഒരുമിച്ചു പോയി പടക്കം വാങ്ങും.. 100 രൂപയ്ക്ക് വാങ്ങിയാൽ 500 രൂപയ്ക്ക് പൊക്കും... ഇരട്ടി വിലയ്ക്ക് വിൽപ്പന.. പൊടിപൂരം ആയിരുന്നു ആ കാലം... പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയ എഴുത്തിന് ഒരുപാട് നൻഡ്രി..❤️

    ReplyDelete
    Replies
    1. ആഹാ... നല്ല കച്ചോടം ആണല്ലോ.. ചെറിയ കളിയല്ല ല്ലേ...

      Delete
  12. ആനന്ദ് !!! അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല... അത്ര മാത്രം രസകരം ....
    വളരെ വളരെ ആസ്വാദ്യകരമായിരുന്നു വായന !!
    പിന്നെ നാട്ടു ഭാഷ ആയതുകൊണ്ട് ചിലരൊക്കെ അടിയിൽ പോയി അർത്ഥം വായിച്ചു വീണ്ടും വന്നു വായിക്കേണ്ടി വരും ...
    എന്നാലും ആ കളഭം ബിസിനസ്സിന്റെ ഒരു ഐഡിയ !!!

    ReplyDelete
    Replies
    1. അതൊക്കെ വെറും ബുദ്ധി... ചെറുത്.. ഒക്കെ മുളയിലേ പോയില്ലേ...🤣🤣

      Delete
  13. നല്ല എഴുത്ത്. ആനന്ദ് എഴുതിയ ഈ ചെറിയ എഴുത്തിലൂടെ ഞാൻ എന്റെ ചെറുപ്പത്തിലേക്ക് പോയി. ഞാൻ സഞ്ചരിച്ച വഴികൾ ആനന്ദ് കൃത്യമായി എഴുതിയിട്ടുണ്ട്. നാടും നാട്ടുകാരും ഭാഷ പ്രയോഗങ്ങളും മാത്രമേ മാറ്റമുള്ളു.

    നല്ല ശൈലി. ഇഷ്ടം
    ആശംസകൾ

    ReplyDelete
    Replies
    1. എല്ലാരുടെയും കഥ, എല്ലാർക്കുമുള്ള കഥ..
      ഭാഷയുടെ പ്രശ്നമെന്താന്ന് വെച്ചാൽ പലതും ഒഴിവാക്കിയതാണ്...എഴുതി വെക്കാൻ പലതും പറ്റില്ല.. ബുദ്ധിമുട്ട് ആണ്..

      Delete
  14. നന്നായിട്ടുണ്ട്

    ReplyDelete
  15. Mmm... ആനന്ദ് കൊള്ളാം നന്നായിട്ടുണ്ട് എഴുത്തു തുടരുക.....

    ReplyDelete
    Replies
    1. വായിച്ചതിൽ വളരെ സന്തോഷം.. ഇനിയും വരിക..

      Delete
  16. ആനന്ദെ കഥ കൊള്ളാം .നമ്മുടെ ഒക്കെ കഥ .

    ReplyDelete
  17. Adyam bhasha manasilakkan ichiri budhimuttundarnu..but stumperinte ball medikana kadha paranja paadathu kalichittulla aarka maansilavathe..othiri ishtayi ..it will revive the long lost childhood..

    ReplyDelete
    Replies
    1. ഹഹ...പലർക്കും ബുദ്ധിമുട്ട് ആവും.. അതാണ് ലാസ്റ്റ് ഒരു ഡിക്ഷണറി പോലെ ഇട്ടത്...
      പിന്നെ ഇതു നമ്മുടെ കഥയല്ല...ഏത് ഭാഷ ആണേലും മനസിലാകും..

      Delete
  18. എഴുത്തിന്റെ ഭാഷ ഗൗരവമുള്ള പഠനവിഷയമാണ് ഇപ്പോൾ. പ്രാദേശിക ഭാഷകൾ എഴുത്തായും സിനിമയായും മറ്റും പുറം ലോകം കാണുകയാണ്. ആനന്ദിന്റെ എഴുത്ത് രണ്ടു കാര്യം കൊണ്ട് മനസ്സീന്ന് വിട്ടു പോകുന്നില്ല. ഒന്ന് ഭാഷ തന്നെ. മറ്റൊന്ന് അതിലൊരാൾ ഞാനായതുകൊണ്ടും.


    ReplyDelete
    Replies
    1. സ്വാഭാവികം....

      ഇത് എഴുതാൻ പൂർണമായും ഞാള ശൈലി സമ്മതിക്കൂല... കാരണം ലോപിച്ചു പോയതും സന്ധിച്ചു പോയതുമായ പല ശബ്ദങ്ങളുമുണ്ട്... അതൊന്നും എഴുതാൻ പറ്റില്ല... 😍😍.

      Delete
  19. അവതരണം അടുത്തറിയുന്ന ഭാഷയിലാകുമ്പോൾ സ്യഷ്ടി പരിശുദ്ധമായിരിക്കും. Keep Going.....All the very best....

    ReplyDelete
    Replies
    1. തീർച്ചയായും അങ്ങനെ തന്നെ ആയിരിക്കും... വായിച്ചതിൽ സന്തോഷം..

      Delete
  20. പഴയകാലത്തെ ഓർമകളിലേക്ക് ഊളിയിടീച്ച മനോഹരമായ എഴുത്ത്
    .ഭാഷാവ്യത്യസം ലവലേശമില്ലാതെ മുഴുകിയിരുന്നു പോയി...

    വിശദമായ കമന്റ് പിന്നീട്.

    ReplyDelete
    Replies
    1. അത് അങ്ങനെയല്ലേ പാടുള്ളൂ...

      Delete
  21. Ennalum vaderel cricket kalikkan aaalillenu enn mathram parerthenu .. cricket ariyatha ammavnte mole cricket kalippich.. kanakkilland ball erinjh thanna oole ingal marann. ... ���� anyway enjoyed reading this nostalgic write up .keep going��.

    ReplyDelete
    Replies
    1. അതൊരു മനസ്സുഖം മാത്രം... അതിലൊരു ത്രിൽ ഇല്ല... അതെന്നെ...🤣😂.. മറന്നതല്ല..

      Delete
  22. Nostalgic... language enik strange aan...bt manasilakan patti....nice writing

    ReplyDelete
    Replies
    1. ആ.. ഡിക്ഷണറി ചേർത്തിക്ക്... ഇന്ന പോലെയുള്ളവർക്ക് ആണത്..😋.. വായിച്ചതിൽ സന്തോഷം..

      Delete
  23. ആനന്ദേ ഇങ്ങളെ കൊല്ലിന്റെ അപറത്തെ കണ്ടതിന്ന് ഞാളും കളിക്കുന്നുണ്ടെന്നും ഡബ്ബാർ ബോളും കൊണ്ട്....
    എന്റെ 2 ബോള് ഇഞാടത്തെ കണ്ടതിൽ പോയിട്ട് ഇതുവരെ കിട്ടിക്കില്ലട്ടോ

    ReplyDelete
    Replies
    1. അത് മ്മക്ക് കുമാരേട്ടനെ കൊണ്ട് കേറ്റിക്കാം... അല്ലെങ്കിൽ ചിന്നൻ ഉണ്ടല്ലോ മ്മക്ക്..😂

      Delete
  24. ഇന്റെ എഴുത്ത് രസയിന്ട്. ഇമ്മളെ ഭാഷ ഉഷാർ ആയിക്ക്. എന്നാലും ഇമ്മളെ കുഞ്ഞിമോന് ഈനും മാത്രൊക്കെ വിവരം ഉണ്ടീനും ഇല്ലേ. 😜

    Super bro👌

    ReplyDelete
    Replies
    1. കുഞ്ഞിമോന്റെ എന്തൊക്കെ കഥകളുണ്ടെന്നോ... ഓൻ ബെല്ലാത്ത പഹേനാണ്....😂😂😂

      Delete
  25. നാട്ടുഭാഷയുടെ ഇടവഴികളിലൂടെ നടത്തി നല്ലൊരു കുട്ടിക്കാല ഓർമ്മ.. കുട്ടിക്കാലത്ത് അങ്ങനെ എത്ര തരികിടകൾ പന്ത് വാങ്ങാനും, ഐസ് ഫ്രൂട്ട് വാങ്ങാനുമൊക്കെയായി നടത്തിയിരിക്കുന്നു. അതൊക്കെ ഓർത്തുപോയി.. 👌👌👌

    ReplyDelete
    Replies
    1. ഓർമകൾ ചിക്കാൻ ആരെങ്കിലും ഉണ്ടാവും... അതുകൊണ്ട് ഇതൊന്നും മറക്കുകയുമില്ല...😍😍

      Delete
  26. അയ്‌മ്പതീശ ഇണ്ടാക്കാനക്കൊണ്ട് ഇഞ്ഞി എന്തെല്ലാക്കീന് ന്റെ ആനന്ദേ... ബായിച്ചിറ്റ് എനക്ക് ബല്യ സന്തോഷായീന് ... എന്നാ ഞാൻ പോയിറ്റ് വെര...

    ReplyDelete
    Replies
    1. എന്ന പിന്ന ആയിക്കോട്ടെ... ഇങ്ങള് പോയിട്ട് വരീ...
      ഞാൻ ഊടേടിയെങ്കിലും ഉണ്ടാവും..

      Delete
  27. നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. I appreciate you more because of the road l've travels my syory brought me to you,and I wouldn't revise a world of my past if it led me anywhere but to your door

      Delete
    2. ഹഹ.. ഇതെന്തിന ഇവിടെ പറയുന്നത്..😆

      Delete
  28. ആനന്ദ്.. ഇപ്പാ വായിച്ചെ.. നന്നായിക്ക്.... <3

    ReplyDelete
  29. Usharaykk chekka ��������

    ReplyDelete
  30. കള്ള കച്ചവടക്കാര... നന്നയിട്ടുണ്ട്... ഞാൻ കുറെ കേട്ട ഭാഷ ആയത് കൊണ്ട് പെട്ടെന്ന് മനസ്സിലായി ����

    ReplyDelete
    Replies
    1. ആയിക്കോട്ടെ.. ഞാൻ പണ്ടേ കച്ചോടത്തിൽ ബെസ്റ്റാണ്..🤣
      ഞാൻ തന്നെ കുറെ കേൾപ്പിച്ചിക്കില്ലേ കുൽജി..😂😋

      Delete
  31. കൊള്ളിന്റ തെബത്തെ കച്ചോടം പൊളി പൊളിച്ചു.
    ഓർമകളുടെ ഒരു കുട്ടിക്കാലത്തേക്ക് സ്വന്തം അനുഭവങ്ങളിലൂടെ വായനക്കാരെ എത്തിക്കാൻ കഥാകൃത്തിന് ഈ കൃതിയിലൂടെ സാധിക്കുന്നു. ഇനിയും കൂടുതൽ രചനകൾ വായനക്കാർക്ക് സമ്മാനിക്കാൻ ആനന്ദിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
    ബിബിൻലാൽ

    Reply

    ReplyDelete
    Replies
    1. വായിച്ചതിൽ അതിയായ സന്തോഷം.. പ്രോത്സാഹത്തിന്റെ മറുപടികളാണ് എന്റെ ഓരോ സൃഷ്ടികളും എന്നു ഞാൻ കരുതുന്നു.. 😍😍

      Delete
  32. എന്റെ കുട്ടിക്കാലവും കണ്ണൂരായിരുന്നു; കൃത്യമായി പറഞ്ഞാൽ പയ്യന്നൂർ… അത് കൊണ്ട് , ഈ എഴുത്തും ഭാഷയും എന്റെ കുട്ടിക്കാലത്തെ കൂട്ടാരെയും കളികളെയും ഓർമിപ്പിച്ചു …. വളരെ നന്ദി ആനന്ദ് ...

    ReplyDelete
    Replies
    1. ആഹ് .. ആടയും ഇതുപോലത്തെ വർത്താനം ഒക്കെ ആയിരിക്കും.. ഞാള് പേരാമ്പ്രയാണ്..പാലേരി...

      Delete
  33. വളരെ നല്ല എഴുത്ത്. ഞാൻ ഇത് വരെ വായിച്ച ആനന്ദിന്റെ കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടമായത്. ഇൗ ഭാഷ വായിച്ചു എടുക്കാൻ കുറച്ച് അധികം കഷ്ടപ്പെട്ടു. But it was worth the trouble. എനിക്ക് ഇത് പോലെ ഉള്ള കുട്ടിക്കാല ഓർമ്മകൾ ഇല്ലെങ്കിലും ഇൗ കുട്ടികളുടെ ആധി, അവരുടെ കഷ്ടപ്പാട് ഓക്കേ മനസ്സിൽ തട്ടി. കഥ അവസാനിപ്പിച്ചത് കുറച്ച് തിടുക്കത്തിൽ ആയി പോയോ എന്ന് ഒരു സംശയം ബാക്കി. ജോലിയുടെ തിരക്കുകൾക്ക് ഇടയിലും കഥകൾ എഴുതാൻ സമയം കണ്ടെത്തുന്നതിന് അഭിനന്ദങ്ങൾ. ഇനിയും ഒരുപാട് എഴുതാൻ ഈശ്വരൻ അനഗ്രഹിക്കട്ടെ.

    ReplyDelete
    Replies
    1. ശരിയാണ് ചേച്ചി.... മലബറിലുള്ളവർക്ക് പോലും ശരിക്കും കിട്ടില്ല.. കാരണം ഓരോ വഴിക്കും ഓരോ രീതി തന്നെ ഉണ്ട്.. അവസാനം ഇത്തിരി വേഗത്തിൽ പോകട്ടെ.. എന്നു കരുത്തിയിട്ടു തന്നെയാണ്.. കഥാപാത്രത്തിനും അവസാനം ആ ദൃതി ഉണ്ടായിരുന്നു...
      വായിച്ചതിൽ ഒരുപാട് സന്തോഷം ചേച്ചി...

      Delete
  34. സൂപ്പർ ആയിട്ടുണ്ട്. നമ്മുടെ ഭാഷ super

    ReplyDelete
  35. കണ്ണൂർ നാട്ടുഭാഷയിലൂടെ
    ഒരു കലക്കൻ കുട്ടി കച്ചോടം
    അസ്സലായിട്ടുണ്ട് കേട്ടോ ആനന്ദ്   
     

    ReplyDelete
    Replies
    1. ബിലാത്തി ചേട്ടാ... സംഗതി കണ്ണൂർ പോലെ തോന്നും.. പക്ഷെ ഇത് വേറെയാണ്... കോഴിക്കോട്.. പേരാമ്പ്ര... പാലേരി...
      വായിച്ചതിൽ സന്തോഷം...

      Delete
  36. ചെറുപ്പത്തിലെ ഇത്തരം ഒരുപാട് തരികിടകൾ ഓർമ്മ വന്നു.. നാട്ടുഭാഷയുടെ സൗന്ദര്യം തുളുമ്പുന്ന രചന.. അഭിനന്ദനങ്ങൾ

    ReplyDelete
  37. അടിപൊളി കഥ /അനുഭവം. കണ്ണൂർ, /കോഴിക്കോട് ഭാഷ കിടുക്കി.. അതിന്റെ ഇടയിലൂടെ മലയാളം കേറി വന്നു ചളമാക്കുന്നത് പോലെ തോന്നി..

    ReplyDelete
    Replies
    1. ഞാൻ പരമാവധി ശ്രമിച്ചു.. പക്ഷെ പൂർണമായ നാടൻ ഭാഷ ഇവിടെ ഉൾകൊള്ളിക്കുക ബുദ്ധിമുട്ടാണ്.. മാത്രമല്ല എഴുതാനും...
      വായിച്ചതിലും അഭിപ്രായങ്ങൾ പറഞ്ഞതിലും സന്തോഷം..

      Delete
  38. ആനന്ദ്, പോയ കാലത്തെ ഓർമകളും കുറേ നല്ല വാക്കുകളും ലഭിച്ചു. നല്ല കഥ. മനോഹരം!! നന്ദി

    ReplyDelete
    Replies
    1. വായിച്ചതിൽ അതിയായ സന്തോഷം...

      Delete
  39. കുട്ടിക്കാല ഓർമ്മ നന്നായി എഴുതി .
    നാട്ടുഭാഷയിലുള്ള എഴുത്തു അടിപൊളി .

    ReplyDelete
  40. എഴുതാൻ കാണിക്കുന്ന താല്പര്യം... സ്വന്തം ഭാഷയോടുള്ള സ്നേഹം... ഒത്തിരി ഇഷ്ടം... പ്രാർത്ഥനകൾ

    ReplyDelete
    Replies
    1. അത് എല്ലാർക്കും ഉണ്ടാവുമല്ലോ.. ആ സ്നേഹം..

      Delete
  41. വായിച്ചപ്പോൾ ഒരു നൊസ്റ്റാൾജിക് ഫീൽ 👍👍

    ReplyDelete
  42. വളരെ നന്നായിട്ടുണ്ട് തുടരുക

    ReplyDelete
  43. ❤️👌👌👌👌👌😃👍🏿👍🏿👍🏿

    ReplyDelete
  44. നന്നായിട്ടുണ്ട്. കുറ്റ്യാടി , തൊട്ടിൽപ്പാലം ഭാഗത്തെ സംസാരശൈലി നന്നായി ഉപയോഗിച്ചിട്ടുണ്ട്.

    ReplyDelete
    Replies
    1. Thank you.. അടുത്തത് ഉടനെ വരുന്നതാണ്

      Delete
  45. വായിച്ചുതീർന്നതേ അറിഞ്ഞില്ല.. നന്നായിട്ടുണ്ട്.. കുറച്ചു നൊസ്റ്റു പിടിച്ചുപോയി.. ഈ slang നിങ്ങടെ അടുത്തുന്നു തന്നെയാ academy'il വെച്ചു ആദ്യയായിട്ട് കേട്ടു രസിച്ചത്.. ഇപ്പൊ വായിച്ചു രസിച്ചു 🥰

    ReplyDelete
    Replies
    1. ആഹാ.. വായിച്ചതിനു ഒരുപാട് സന്തോഷം..

      Delete
  46. ബഷീറിന്റെ കഥകൾ വായിക്കുന്ന പോലെണ്ട് ..നാടൻ ശൈലി ..ഉഷാറായിക്കിണ്ട് ...

    ReplyDelete
  47. Paper achachante kachavadam thirichu kodukkaanulla manas...🥰🥰🥰

    ReplyDelete
  48. Oru cheru punchiriyoode vaayichu theerkkam......

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
കമെന്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ Browser Cache Clear ചെയ്ത ശേഷം നോക്കുക..

തുടർന്നും സന്ദർശിക്കുക..

RECENT POST